SWISS-TOWER 24/07/2023

സിപിഎം പാര്‍ടി കോണ്‍ഗ്രസിനൊരുങ്ങി കണ്ണൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കി പൊലീസ്

 


ADVERTISEMENT



കണ്ണൂര്‍: (www.kvartha.com 03.04.2022) സിപിഎം പാര്‍ടി കോണ്‍ഗ്രസ് ഏപ്രില്‍ ആറിന് തുടങ്ങാനിരിക്കെ കണ്ണൂരില്‍ കനത്ത സുരക്ഷയൊരുക്കി പൊലീസ്. ദേശീയ നേതാക്കള്‍ തിങ്കാളാഴ്ച മുതല്‍ എത്തുന്ന സാഹചര്യത്തിലാണ് നഗരത്തിലെ വിവിധയിടങ്ങളില്‍ പൊലീസ് സുരക്ഷ ശക്തമാക്കിയത്. 
Aster mims 04/11/2022

മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ എംവി ഗോവിന്ദന്‍, സജി ചെറിയാന്‍ എന്നിവര്‍ ഇപ്പോള്‍ തന്നെ കണ്ണൂരിലെത്തിയിട്ടുണ്ട്. ഏപ്രില്‍ ആറ് മുതല്‍ 10 വരെ കണ്ണൂര്‍ നഗരത്തില്‍ ഏഴുലക്ഷം പേരെങ്കിലുമെത്തുമെന്നാണ് രഹസ്യാന്വേഷണവിഭാഗം റിപോര്‍ട് ചെയ്യുന്നത്. 

വയനാട്ടില്‍ കെ റെയിലിനെതിരെ മാവോയിസ്റ്റ് പോസ്റ്റര്‍ പ്രചരണം റിപോര്‍ട് ചെയ്ത സാഹചര്യത്തില്‍ തൊട്ടടുത്ത ജില്ലയായ കണ്ണൂരിലും ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ 2000 പൊലീസിനെയാണ് വിന്യസിക്കുന്നത്. 

കണ്ണൂര്‍ റെയ്ഞ്ച് ഡി ഐ ജി രാഹുല്‍ ആര്‍ നായര്‍ക്കാണ് സുരക്ഷാ ചുമതല. പാര്‍ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്ന ബംഗാള്‍, ത്രിപുര, ആന്ധ്ര, തെലങ്കാന, ആസാം പ്രതിനിധികളില്‍ ചിലര്‍ക്ക് നിലവില്‍ മാവോയിസ്റ്റ് ഭീഷണിയുണ്ട്. അതുകൊണ്ട് തന്നെ ഇവര്‍ താമസിക്കുന്ന ഹോടെലുകള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കും. 

സുരക്ഷാ ചുമതലയ്ക്ക് മൂന്ന് എസ്പിമാരെയാണ് വിന്യസിക്കുന്നത്. ഗതാഗതം നിയന്ത്രിക്കുന്നതിനായി ഒരു  എസ്പിയെയും സുരക്ഷാ ചുമതലയ്ക്ക് രണ്ട് എസ്പിമാരെയുമാണ് നിയോഗിക്കുന്നത്. ഇതുകൂടാതെ ആന്‍ഡി മാവോയിസ്റ്റ് സ്‌ക്വാഡിനെയും കെഎപി ബറ്റാലിയന്‍ പൊലീസ് സേനയെയും വിന്യസിക്കും. 

സിപിഎം പാര്‍ടി കോണ്‍ഗ്രസിനൊരുങ്ങി കണ്ണൂര്‍: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ നേതാക്കള്‍ക്ക് പ്രത്യേക സുരക്ഷയൊരുക്കി പൊലീസ്


ഫുഡ് ആന്‍ഡ് സേഫ്റ്റി, പൊതുമരാമത്ത് വകുപ്പ്, കെ എസ് ഇ ബി തുടങ്ങിയ വകുപ്പുകളും പ്രത്യേക സംവിധാനങ്ങളുമായി രംഗത്തിറങ്ങും. കെ റെയില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേകസുരക്ഷ തന്നെ പൊലീസ് ഒരുക്കിയിട്ടുണ്ട്. 

ഏപ്രില്‍ 10ന് സമാപന ദിവസം കണ്ണൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുസമ്മേളനം അക്ഷരാര്‍ഥത്തില്‍ സിപിഎമിന്റെ ശക്തിപ്രകടനമായി തന്നെമാറുമെന്നാണ് റിപോര്‍ട്. കാല്‍ലക്ഷം ചുവപ്പുവളന്‍ഡിയര്‍മാരുടെ മാര്‍ച് അന്നേ ദിവസം വൈകുന്നേരം നടക്കും.

 

Keywords:  News, Kerala, State, Kannur, Politics, Political party, CPM, Trending, Top-Headlines,  CPM Kannur ready for Party Congress; Police provide heavy security
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia