MV Jayarajan | 'ഗവർണർ രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കി'; കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എംവി ജയരാജൻ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂർ: (www.kvartha.com) രാജ്ഭവൻ ഗവർണർ ആർഎസ്എസ് കാര്യാലയമാക്കിയെന്നും ഗവർണർ സ്ഥാനത്ത് നിന്നും കേന്ദ്രം ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കണമെന്നും സിപിഎം കണ്ണൂർ ജില്ലാ സെക്രടറി എംവി ജയരാജൻ ആവശ്യപ്പെട്ടു. ഗവർണറുടെ രീതി അനുസരിച്ച് അദ്ദേഹം രാജിവയ്ക്കില്ല. കേരളത്തിൽ ആർഎസ്എസ് അജൻഡ നടപ്പിലാക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കാനാണ് ശ്രമം.
              
MV Jayarajan | 'ഗവർണർ രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കി'; കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എംവി ജയരാജൻ

മറ്റു സംസ്ഥാനങ്ങളിൽ ബിജെപിയുടെ താൽപര്യം സംരക്ഷിക്കുന്ന ഗവർണർമാർ മറ്റു സംസ്ഥാനങ്ങളിലുണ്ടെങ്കിലും ഇതുപോലൊരു ഗവർണർ മറ്റെവിടെയുമില്ല. ഇദ്ദേഹത്തിനെതിരെ കത്തെഴുതിയിട്ടും യാതൊരു കാര്യവുമില്ലെന്നതാണ് അവസ്ഥ. ഗുരുതരമായ ക്രമക്കേട് നടത്തിയതിന് അന്വേഷണം നേരിടുന്ന വ്യക്തിയെയാണ് ഗവർണർ പുതിയ വിസിയായി നിയമിച്ചിട്ടുള്ളതെന്നും എംവി ജയരാജൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ ചാൻസലർ കൂടിയായ ഗവർണർ നടത്തുന്ന കടന്നുകയറ്റത്തിനെതിരെ ഈ മാസം ഒൻപത്, പത്ത് തീയതികളിൽ കണ്ണൂർ സർവകലാശാല പരിധിയിലെ 60 ക്യാംപസുകളിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസ് നടത്തുമെന്നും എംവി ജയരാജൻ അറിയിച്ചു..

Keywords: CPM Kannur District Secretary MV Jayarajan said that Center should recall Arif Mohammad Khan, Kerala,Kannur,News,Top-Headlines,Latest-News,Governor,CPM,RSS,BJP.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia