സംഘപരിവാര്‍-സിപിഎം സംഘര്‍ഷം പരിഹരിക്കാനുള്ള ശ്രമം പൊളിഞ്ഞത് കണ്ണൂര്‍ ജില്ലാ സമ്മേളന ചര്‍ച്ചയിലേക്ക്
Jan 27, 2018, 11:06 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 27.01.2018) സംഘപരിവാര്‍-സിപിഎം സംഘര്‍ഷം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന് മുന്‍കൈയെടുത്ത് ആര്‍എസ്എസ്ബിജെപി നേതൃത്വവുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പൊളിഞ്ഞുപോയത് സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ചര്‍ച്ചയാകും. മാധ്യമങ്ങളോടു കടക്കൂ പുറത്ത് എന്ന് ആക്രോശിച്ച് മുഖ്യമന്ത്രി വിവാദത്തില്‍പ്പെട്ടത് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനും മറ്റുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയിലാണ്. ആ ചര്‍ച്ചകൊണ്ട് ആകെക്കൂടി ഉണ്ടായ രണ്ടു കാര്യങ്ങള്‍ മാധ്യമങ്ങളെ അപമാനിക്കുന്ന ആളാണ് മുഖ്യമന്ത്രി എന്ന പേരുദോഷം ശക്തമായി എന്നതാണ് എന്നാണ് പാര്‍ട്ടിയില്‍ ഇപ്പോള്‍ത്തന്നെ ഉയര്‍ന്നിരിക്കുന്ന മുറുമുറുപ്പ്. മറ്റൊന്ന്, ഗവര്‍ണര്‍ വിളിപ്പിച്ച ഉടനേ മുഖ്യമന്ത്രി രാജ്ഭവനിലേക്ക് പോയതും വിമര്‍ശന വിധേയമായേക്കും. ആ കൂടിയാലോചനയ്ക്ക് പിന്നാലെയാണ് മുഖ്യമന്ത്രി സംഘപരിവാര്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയത്.
കണ്ണൂര്‍ ജില്ലയിലെ സിപിഎം-ആര്‍എസ്എസ് സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം തേടിയാണ് മുഖ്യമന്ത്രി ഗവര്‍ണറുടെ നിര്‍ദേശം അംഗീകരിച്ചതും ചര്‍ച്ചയ്ക്കു തയ്യാറായതും. എന്നാല്‍ ആ ആത്മാര്‍ത്ഥത പിന്നീട് സംഘപരിവാറിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്നാണ് വിമര്‍ശനം. കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സംഘര്‍ഷങ്ങള്‍ ഉണ്ടായത് സമാധാന ശ്രമങ്ങളോട് സംഘപരിവാറിന് ആത്മാര്‍ത്ഥതയില്ലാത്തതുകൊണ്ടാണ് എന്ന വിമര്‍ശനം ജില്ലാ സമ്മേളനത്തിലെ പ്രതിനിധി ചര്‍ച്ചയില്‍ ഉയരും എന്നാണ് വ്യക്തമായ സൂചന.
അതിനിടെ, ജില്ലാ സെക്രട്ടറി പി ജയരാജനെ മാറ്റുന്ന കാര്യത്തില്‍ പാര്‍ട്ടിയിലെ വലിയൊരു വിഭാഗത്തിന് യോജിപ്പ് ഇല്ലാത്തതുകൊണ്ട് ആ ദിശയിലുള്ള നീക്കം നേതൃത്വം ഉപേക്ഷിച്ചുവെന്നാണ് സൂചന. ജയരാജന് വ്യക്തിപരമായ അപ്രമാദിത്വം കാണിക്കുന്നുവെന്നും സ്വയം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിക്കുന്നുവെന്നുമുള്ള വിമര്‍ശനം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ എത്തിയിരുന്നു. അത് സംസ്ഥാന സമിതി യോഗത്തില്‍ ചര്‍ച്ചയുമായി. അതിനു തുടര്‍ച്ചയായി ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്ന് ജയരാജനെ മാറ്റും എന്ന് പ്രചരിക്കുകയും ചെയ്തു. എന്നാല്‍ ജയരാജന് കണ്ണൂരിലെ പാര്‍ട്ടിയെ നയിക്കുന്ന രീതി സംബന്ധിച്ച് പൊതുവേ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ ഭിന്നാഭിപ്രായങ്ങള്‍ കുറവായതുകൊണ്ട് അദ്ദേഹത്തെത്തന്നെ തുടരാന്‍ അനുവദിക്കും എന്ന സൂചനയാണ് ശക്തം.
ജയരാജനെ മാറ്റുമെന്നും മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന സമിതി അംഗം എം വി ജയരാജനെ സെക്രട്ടറിയാക്കുമെന്നുമുള്ള പ്രചാരണം പാര്‍ട്ടി നേതൃത്വം തള്ളിക്കളയുകയാണ്. രണ്ടു പേരും അവരവരുടെ നിലവിലെ തസ്തികകളില്‍ തുടരും എന്നാണ് വ്യക്തമാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Thiruvananthapuram, Kerala, News, CPM, Pinarayi vijayan, RSS, Clash, Kummanam Rajasekharan, Politics, CPM Kannur district conference is waiting for hot discussions.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.