Karuvannur | കരുവന്നൂർ കുരുക്കിൽ വീണ്ടും സിപിഎം; നേതാക്കളുടെ അറസ്റ്റിനായി ഇഡിയുടെ നീക്കം

 


/ ഭാമനാവത്ത്

കണ്ണൂര്‍: (KVARTHA) കരുവന്നൂർ കള്ളപ്പണ ഇടപാടിൽ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കാൻ കേന്ദ്ര ഏജൻസി പിടിമുറുക്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ളവർ കരുവന്നൂർ ബാങ്ക് ക്രമക്കേട് വിഷയത്തിൽ സി.പി.എമ്മിനെതിരെ ഒളിയമ്പ് എയ്തതോടെ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് നേതാക്കളുടെ അറസ്റ്റുണ്ടാകുമെന്ന ആശങ്കയാണ് സി.പി.എം. കൂടുതൽ സിപിഎം നേതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങുന്ന ഇഡിയുടെ തീരുമാനം പാർട്ടി നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
  
Karuvannur | കരുവന്നൂർ കുരുക്കിൽ വീണ്ടും സിപിഎം; നേതാക്കളുടെ അറസ്റ്റിനായി ഇഡിയുടെ നീക്കം

മുൻ എംപിയും സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ പി കെ ബിജു, സിപിഎം തൃശൂർ കോര്‍പറേഷൻ കൗൺസിലർ പി കെ ഷാജൻ എന്നിവരോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയിട്ടുണ്ട്. ബിജുവിനോട് വരുന്ന വ്യാഴാഴ്ചയും ഷാജനോട് വെള്ളിയാഴ്ചയും ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്. കരുവന്നൂരിലെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച അന്വേഷണ സമിതി അംഗങ്ങളായിരുന്നു ഇരുവരും. അതു കൊണ്ടു തന്നെ ഈ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ തേടാനാണ് ഇ.ഡി. ശ്രമിക്കുക.

പാർട്ടി നടത്തിയ അന്വേഷണ റിപ്പോർട്ട് ഇഡി ആവശ്യപ്പെട്ടെങ്കിലും സിപിഎം ജില്ലാ സെക്രട്ടറി എം എം വർഗീസ് ഇത് കൈമാറിയിട്ടില്ല. ഇതിന് പുറമെ കേസിലെ മുഖ്യപ്രതികളിൽ ഒരാളായ സതീഷ് കുമാറുമായി പി.കെ ബിജു സാമ്പത്തിക ഇടപാടുകൾ നടത്തിയതായി ഇ ഡി കണ്ടെത്തിയിരുന്നു. കരുവന്നൂരിൽ നിന്ന് തട്ടിയ പണമാണ് ഇതെന്നാണ് ഇഡിയുടെ വാദം.

വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കളെ ചോദ്യം ചെയ്യാനാണ് ഇഡി നീക്കം. ലോക്സഭാ തെരഞ്ഞെടു പ്പിന് ഇഡി നടത്തുന്ന നീക്കങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ചിത്രീകരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും തൃശൂർ മണ്ഡലത്തിൽ തിരിച്ചടിയാകുമെന്ന ആശങ്ക പാർട്ടി നേതൃത്വത്തിനുണ്ട്.

Karuvannur | കരുവന്നൂർ കുരുക്കിൽ വീണ്ടും സിപിഎം; നേതാക്കളുടെ അറസ്റ്റിനായി ഇഡിയുടെ നീക്കം

Keywords: Politics, Election, Congress, BJP, Annie Raja, Rahul Gandhi, K Surendran, Central Agency, CPM, Narendra Modi, Lok Sabha Election, P K Biju, Thrissur, ED, CPM faces backlash in Karuvannur bank scam case.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia