CPM | പാര്‍ടി തന്നെ കേസ് അന്വേഷണം നടത്തി പാര്‍ടി കോടതി തന്നെ വിധി പറഞ്ഞു: കണ്ണൂരില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിലെ പ്രതികളെ പുറത്താക്കി സിപിഎം തലയൂരി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

/ഭാമ നാവത്ത് 
കണ്ണൂര്‍: (www.kvartha.com) പാര്‍ടി തന്നെ കേസന്വേഷണം നടത്തുകയും പാര്‍ടി തന്നെ വിധിക്കുകയും പാര്‍ടി തന്നെ ശിക്ഷിക്കുകയും ചെയ്യുന്ന സമാന്തര നീതിന്യായ വ്യവസ്ഥയാണ് പാര്‍ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ സി പി എം നടപ്പിലാക്കുന്നത്. അതുകൊണ്ടുതന്നെ പൊലീസിനും കോടതിക്കും പൊതു സമൂഹത്തിനും പാര്‍ടി ഗ്രാമങ്ങളില്‍ റോള്‍ ഇല്ലെന്ന് പറയാം. പാര്‍ടി ഗ്രാമങ്ങളില്‍ ഇന്‍ഡ്യന്‍ ഭരണഘടനയല്ല പാര്‍ടി ഭരണഘടനയാണ് മുഖ്യം. 
Aster mims 04/11/2022

പെരിങ്ങോം ഏരിയ കമിറ്റിക്ക് കീഴില്‍ വരുന്ന ലോകല്‍ കമിറ്റികളില്‍ പാര്‍ടി ഭരണഘടനപ്രകാരം ഏറ്റവും ഗൗരവമേറിയ കുറ്റം ചെയ്തവരെന്ന് കണ്ടെത്തിയ നാല് യുവ നേതാക്കളെ സി പി എം പുറത്താക്കിയെങ്കിലും പാര്‍ടി ഭരണഘടനപ്രകാരം ഏറ്റവും ഗൗരവമേറിയ കുറ്റം ചെയ്തവരെന്ന് കണ്ടെത്തിയ സഖാക്കളെ രാജ്യത്തെ നിയമസംവിധാനത്തിന് മുന്‍പില്‍ വിട്ടുകൊടുക്കാന്‍ തയ്യാറായിട്ടില്ല. 

ഇന്‍ഡ്യാ മഹാരാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ തകര്‍ക്കുന്ന കള്ളപ്പണം വെളുപ്പിക്കല്‍, നിരോധിത ക്രിപ്‌റ്റോ കറന്‍സി ട്രേഡിങ്, നിക്ഷേപകരില്‍ നിന്നും പണം തട്ടിയെടുക്കല്‍ തുടങ്ങിയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തിയവരെയാണ് പാലൂട്ടി വളര്‍ത്തിയ പാര്‍ടി തന്നെ പേരിന് നടപടിയെടുത്ത് സംരക്ഷിക്കുന്നത്. 

ഏകദേശം 30 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രചരിക്കുന്ന തട്ടിപ്പിന്റെ വ്യാപ്തി പാര്‍ടി നേതൃത്വം ഇതുവരെ തുറന്നുപറയാനും തയ്യാറായിട്ടില്ല. നാല് യുവ സഖാക്കള്‍ക്കെതിരെ പാര്‍ടി അച്ചടക്ക നടപടി സ്വീകരിച്ച വിവരം മാധ്യമങ്ങളില്‍ വാര്‍ത്തയായപ്പോഴാണ് ഗത്യന്തരമില്ലാതെ സംഭവം സ്ഥിരീകരിക്കാന്‍ പോലും നേതൃത്വം തയ്യാറായത്. സാമ്പത്തിക കുറ്റം നടത്തിയവരെ പുറത്താക്കി പാര്‍ടി സംഭവത്തില്‍ നിന്നും തലയൂരുകയും ചെയ്തു. 

വ്യക്തികളാണ് കുറ്റക്കാരെന്ന പതിവ് പല്ലവി ഇവിടെയും പാര്‍ടി പറയുന്നുണ്ടെങ്കിലും പാര്‍ടിയുടെ മേല്‍ വിലാസമല്ലേ ഇവര്‍ സാമ്പത്തിക തട്ടിപ്പിന് മറയാക്കിയതെന്ന ചോദ്യവും ഉയരുന്നുണ്ട്. തട്ടിപ്പിന് ഇരയായവര്‍ക്ക് പൊലീസിനെ സമീപിക്കാമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രടറി എം വി ജയരാജന്‍ പറയുന്നുണ്ടെങ്കിലും പാര്‍ടിയെ ഭയന്ന് എത്ര പരാതിക്കാര്‍ പുറത്ത് വരുമെന്ന് കണ്ടറിയേണ്ടതുണ്ട്.

പാര്‍ടി പ്രവര്‍ത്തകരില്‍ പ്രദേശത്തുള്ള ജനങ്ങളിലുള്ള വിശ്വാസം മുതലെടുത്തുകൊണ്ട് നടത്തിയ തട്ടിപ്പ് അതീവ ഗുരുതരമാണെന്ന് സി പി എം ജില്ലാ നേതൃതം വിലയിരുത്തിയിട്ടും കുറ്റാരോപിതരെ നിയമത്തിന് മുന്‍പിലെത്തിക്കാന്‍ സി പി എം തയ്യാറാകാത്തതാണ് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയരാന്‍ കാരണമായത്. 

പാര്‍ടി സഹകരണ സ്ഥാപനങ്ങളില്‍ ജോലി നല്‍കി സംരക്ഷിക്കുന്നവരാണ് പെരിങ്ങോം ഏരിയാ കമിറ്റിയുടെ നടപടിക്ക് വിധേയരായവരില്‍ നാലു പേരും. വിദ്യാര്‍ഥി - യുവജന സംഘടനകളില്‍ പ്രവര്‍ത്തിച്ചാണ് ഇവര്‍ പാര്‍ടി നേതൃത്വത്തിലെത്തിയത്. കോടികളുടെ തട്ടിപ്പ് നടത്താന്‍ ചിലനേതാകളുടെ സഹായം ഇവര്‍ക്ക് കിട്ടിയോയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അതേ ഗൗരവമുള്ള സാമ്പത്തിക കുറ്റകൃത്യം പാര്‍ടി കോടതിയില്‍ തീര്‍ത്താല്‍ മതിയോയെന്ന ചോദ്യമാണ് ഇതോടെ ഉയരുന്നത്.

കോടികളുടെ ഇടപാടുകള്‍ നടന്നതില്‍ നിന്നും 30 ലക്ഷത്തെ ചൊല്ലിയുള്ള തര്‍ക്കം മാത്രമാണ് പുറത്തുവന്നത്. തട്ടിപ്പിന്റെ വ്യാപ്തിയും രീതിയും വ്യക്തമാകണമെങ്കില്‍ പൊലീസ് അന്വേഷണം വേണമെന്ന ആവശ്യം എതിര്‍പാര്‍ടികളില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും ഇത് സി പി എം ഇതുവരെ ഗൗനിച്ചിട്ടില്ല. പയ്യന്നൂരില്‍ നടന്ന സാമ്പത്തിക തിരിമറി വിവാദങ്ങളും ഇതിന് സമാനമായി പാര്‍ടിക്കുള്ളില്‍ നിന്നുതന്നെ തീര്‍ക്കുകയായിരുന്നു. കമ്യൂനിസ്റ്റ് പാര്‍ടിക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ കേസുകള്‍ തീര്‍ക്കുന്നത് പാര്‍ടി തന്നെയാണെന്നാണ് സി പി എം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ വെള്ളൂരില്‍ ഇതിനെ കുറിച്ച് പ്രസംഗിച്ചത്.

CPM | പാര്‍ടി തന്നെ കേസ് അന്വേഷണം നടത്തി പാര്‍ടി കോടതി തന്നെ വിധി പറഞ്ഞു: കണ്ണൂരില്‍ നടന്ന കോടികളുടെ സാമ്പത്തിക തട്ടിപ്പിലെ പ്രതികളെ പുറത്താക്കി സിപിഎം തലയൂരി



Keywords:  News, Kerala, Kerala-News, Kannur-News, CPM, Expelled, Accused Financial Fraud, Cryptocurrency, Case, Politics, Politics-News, CPM expelled the accused in the financial fraud.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia