Attacked | 'വെഞ്ഞാറമൂട്ടില്‍ കരുതല്‍ തടങ്കലിലാക്കാനായി കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാക്കളെ ഡി വൈ എഫ് ഐ -സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പിലിട്ട് മര്‍ദിച്ചു'; പരുക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (KVARTHA) വെഞ്ഞാറമൂട്ടില്‍ മുഖ്യമന്ത്രിയുടെ നവകേരള സദസിനു മുന്‍പ് കരുതല്‍ തടങ്കലിലാക്കാനായി സ്റ്റേഷനിലേക്ക് കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാക്കളെ ഡി വൈ എഫ് ഐ- സി പി എം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പിലിട്ട് മര്‍ദിച്ചതായി പരാതി. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹരി, ബ്ലോക് പ്രസിഡന്റ് ബിനു എസ് നായര്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. മര്‍ദനത്തില്‍ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

Attacked | 'വെഞ്ഞാറമൂട്ടില്‍ കരുതല്‍ തടങ്കലിലാക്കാനായി കൊണ്ടുവന്ന കോണ്‍ഗ്രസ് നേതാക്കളെ ഡി വൈ എഫ് ഐ -സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പിലിട്ട് മര്‍ദിച്ചു'; പരുക്ക്

വാമനപുരം മണ്ഡലത്തില്‍ വ്യാഴാഴ്ച വൈകിട്ട് 4.30നാണ് മുഖ്യമന്ത്രി നവകേരള സദസ് ഉദ്ഘാടനം ചെയ്യുന്നത്. രണ്ടു മണി മുതല്‍ എംസി റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. മൂന്നര മണിയോടെയാണ് കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നത്. പ്രതിഷേധ സാധ്യത കണക്കിലെടുത്തായിരുന്നു ഇവരെ കരുതല്‍ തടങ്കലിലാക്കാന്‍ സ്റ്റേഷനിലെത്തിച്ചത്.

സ്റ്റേഷനിലേക്ക് നേതാക്കളെ കൊണ്ടുവന്നപ്പോള്‍ ഡി വൈ എഫ് ഐ - സിപിഎം പ്രവര്‍ത്തകര്‍ സ്റ്റേഷന്‍ വളപ്പിലേക്ക് പാഞ്ഞു കയറി മര്‍ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ന്ന് പൊലീസ് കോണ്‍ഗ്രസ് നേതാക്കളെ സ്റ്റേഷനുള്ളിലേക്ക് മാറ്റി.

Keywords:  CPM- DYFI workers attacked congress leaders at police station, Thiruvananthapuram, News, Attacked, CPM- DYFI Workers, Police Station, Congress Leaders, Complaint, Politics, Navakerala Sadas, CM Pinarayi Vijayan, Kerala.  
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script