Disciplinary Action | ഒടുവില്‍ പിപി ദിവ്യയ് ക്കെതിരെ സിപിഎമ്മിന്റെ അച്ചടക്ക നടപടി: ജില്ലാ കമ്മിറ്റിയില്‍ നിന്നും തരംതാഴ്ത്തിയേക്കും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്
● ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും
● ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി
● നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും
● സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ നിന്നും ദിവ്യ യ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു
കണ്ണൂര്‍: (KVARTHA) മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പൊലീസ് ഒന്നാം പ്രതിയാക്കിയ മുന്‍ ജില്ലാ പ്രസിഡന്റ് പിപി ദിവ്യക്കെതിരെ നടപടിയുമായി സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം. പിപി ദിവ്യയെ എല്ലാ പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്യാനാണ് തീരുമാനം. കണ്ണൂര്‍ ജില്ലാ കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
കണ്ണൂര്‍ ജില്ലാ കമ്മിറ്റിയില്‍ നിന്നും ദിവ്യയെ തരംതാഴ്ത്തും. സിപിഎം ഏരിയാ സമ്മേളനങ്ങളില്‍ നിന്നും ദിവ്യ യ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരത്തിനായി നല്‍കും. ദിവ്യയുടേത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തിയാണ് നടപടി. അതേസമയം, നടപടി അംഗീകരിച്ചാല്‍ ദിവ്യ ബ്രാഞ്ച് അംഗം മാത്രമായി മാറും.
എന്നാല്‍ ഒരാഴ്ച മുന്‍പ് ചേര്‍ന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയിരുന്നു. നവംബര്‍ ഒന്നിന് നടന്ന പയ്യന്നൂര്‍ ഏരിയാ സമ്മേളനത്തിലും ഇതിനുശേഷം നടന്ന തളിപ്പറമ്പ് ഏരിയാ സമ്മേളനത്തിലും ദിവ്യ യ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നേതൃത്വം പുനര്‍വിചിന്തനം നടത്തിയത്. നിലവില്‍ പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പിപി ദിവ്യ. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നവംബര്‍ എട്ടിന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.
#CPM, #Kerala, #PPDivya, #DisciplinaryAction, #Kannur, #KeralaPolitics
