സിപിഎം നേതൃത്വത്തിന്റെ ചൈനാ സ്തുതി കൊല്ലത്തെ പ്രവര്‍ത്തകര്‍ പൊളിച്ചടുക്കി; 'അവിടെ കമ്യൂനിസവും ജനാധിപത്യവുമില്ല'

 


കൊല്ലം: (www.kvartha.com 01.01.2022) സിപിഎം നേതൃത്വത്തിന്റെ ചൈനാ സ്തുതി കൊല്ലം ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ പൊളിച്ചടുക്കി. ചൈന മഹത്തായ സോഷ്യലിസ്റ്റ് ശക്തിയായി വളര്‍ന്നെന്നും അമേരിക ഉള്‍പെടെയുള്ള സാമ്രാജ്യത്വശക്തികള്‍ക്ക് ചൈന വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പ്രസംഗത്തിനിടെ പറഞ്ഞു. ഇതിന് മറുപടിയായാണ് പ്രതിനിധികള്‍ രംഗത്തെത്തിയത്. പാര്‍ടിയുടെ ചൈന നയത്തെ അവര്‍ രൂക്ഷമായി വിമര്‍ശിച്ചു.
 
സിപിഎം നേതൃത്വത്തിന്റെ ചൈനാ സ്തുതി കൊല്ലത്തെ പ്രവര്‍ത്തകര്‍ പൊളിച്ചടുക്കി; 'അവിടെ കമ്യൂനിസവും ജനാധിപത്യവുമില്ല'

ചൈന മുതലാളിത്ത ശക്തിയാണ്, അവിടെ നടക്കുന്നത് മാര്‍ക്‌സിസമോ, കമ്യൂനിസമോ അല്ല ജനാധിപത്യവിരുദ്ധതയാണെന്ന് പ്രതിനിധികള്‍ ആരോപിച്ചു. തുടര്‍ഭരണം കിട്ടിയതില്‍ അഹങ്കാരം വേണ്ടെന്നും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കണമെന്നും എസ് ആര്‍ പി ഓര്‍മിപ്പിച്ചു. കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്ന ഇൻഡ്യ - ചൈന അതിര്‍ത്തി തര്‍ക്കത്തില്‍ സിപിഎം നിലപാട് വ്യക്തമാക്കാത്തതിനെതിരെ ബിജെപി വിമര്‍ശനം ഉന്നയിച്ചിരുന്നു. ചൈനയ്‌ക്കെതിരെ അമേരികയും ഓസ്‌ട്രേലിയയും അടക്കം കൈകോര്‍ത്തപ്പോള്‍, ചൈനയെ വളഞ്ഞാക്രമിക്കുന്നു എന്നായിരുന്നു പാര്‍ടി നേതാക്കളുടെ പ്രതികരണം. നേതൃത്വത്തിന്റെ ചൈന നയത്തിനെതിരെ പ്രവര്‍ത്തകര്‍ രംഗത്തെത്തിയത് നേതൃത്വത്തെ വെട്ടിലാക്കി.

കൊല്ലം ജില്ലാ സമ്മേളനത്തിലും പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം ഉണ്ടായി. പ്രാദേശിക നേതാക്കള്‍ക്ക് പൊലീസ് സ്‌റ്റേഷനില്‍ കയറാന്‍ പറ്റുന്നില്ല. പൊലീസിനെ നിലക്ക് നിര്‍ത്താന്‍ പാര്‍ടി ഇടപെടണം എന്ന ആവശ്യവും ഉയര്‍ന്നു. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ സര്‍കാരിന്റെ പ്രധാനപദ്ധതിയായ കെ റെയിലിനെതിരെ ചര്‍ച നടന്നിരുന്നു. കൊല്ലത്തെത്തിയപ്പോഴത് നേതൃത്വത്തിന്റെ നയങ്ങള്‍ക്കെതിരെയായി. സംസ്ഥാന സമ്മേളനത്തില്‍ ഏതൊക്കെ തരത്തിലുള്ള വിമര്‍ശനങ്ങളാണ് ഉയരുക എന്ന് പ്രവചിക്കാനാകില്ല.

Keywords:  Kerala, News, Kollam, Politics, CPM, Political party, China, Top-Headlines, CPM delegates say there is no communism or democracy in China.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia