സി പി എം മന്ത്രിമാരുടെ വകുപ്പുകള്‍ ധാരണയായി; കെ ടി ജലീലിന് ടൂറിസം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 24.05.2016) പതിനാലാം നിയമസഭയില്‍ സി പി എം മന്ത്രിമാരുടെ വകുപ്പുകള്‍ പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ധാരണയായി. സി പി എം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറിയായിരുന്ന എം എം മണിയെ ചീഫ് വിപ്പാകും. പിണറായി വിജയന്‍ ഉള്‍പ്പെടെ സി പി എമ്മില്‍നിന്നു 11 പേരാണ് മന്ത്രിസഭയിലുണ്ടാവുക.

ഇതിനുപുറമെ സ്പീക്കര്‍, ചീഫ് വിപ്പ് സ്ഥാനങ്ങളും സി പി എമ്മിനുണ്ടായിരിക്കും. മുഖ്യമന്ത്രിയാകുന്ന പിണറായി വിജയന്‍ തന്നെ ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യും. ധനമന്ത്രിയായി മുന്‍ ധനമന്ത്രി തോമസ് ഐസക്ക് വീണ്ടും ചുമതലയേല്‍ക്കും. എ കെ ബാലന് പട്ടികവര്‍ഗക്ഷേമത്തിന് പുറമേ ഒരു വകുപ്പുകൂടി നല്‍കും.

ഇ പി ജയരാജന്‍ (വ്യവസായം), ജി സുധാകരന്‍ (പൊതുമരാമത്ത്), സി രവീന്ദ്രനാഥ് (വിദ്യാഭ്യാസം). കെ കെ ശൈലജ (ആരോഗ്യം), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യുതി), ഡോ. കെ ടി ജലീല്‍ (ടൂറിസം), എ സി മൊയ്തീന്‍ (സഹകരണം), ടി പി രാമകൃഷ്ണന്‍ (തൊഴില്‍, എക്‌സൈസ്), ജെ മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം) എന്നിങ്ങനെയാണ് വകുപ്പുകള്‍.
സി പി എം മന്ത്രിമാരുടെ വകുപ്പുകള്‍ ധാരണയായി; കെ ടി ജലീലിന് ടൂറിസം

Keywords: Thiruvananthapuram, Kerala, Assembly, LDF, CPM, Pinarayi vijayan, K.T Jaleel, Thomas Issac, Ministers.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia