അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി സി പി എം - സി പി ഐ പരസ്യ തര്‍ക്കം

 


തിരുവനന്തപുരം: (www.kvartha.com 31.05.2016) അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി സി പി എം - സി പി ഐ പരസ്യ തര്‍ക്കം. സി പി എം, സി പി ഐ മന്ത്രിമാര്‍ വ്യത്യസ്ത നിലപാട് സ്വീകരിച്ചത് മന്ത്രിസഭയിലെ ആദ്യ വിവാദത്തിന് തുടക്കമിട്ടു. സംസ്ഥാനത്തിന്റെ പൊതുവികസനത്തിന് അതിരപ്പിള്ളിയും ചീമേനി പദ്ധതിയും ആവശ്യമാണെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞതോടെയാണ് വിവാദത്തിന് തുടക്കമിട്ടത്.

വൈദ്യുതി മന്ത്രിയുടെ പ്രതികരണം വന്നതിന് തൊട്ടു പിന്നാലെ അതിരപ്പിള്ളിക്കെതിരായ സി പി ഐ നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍ വ്യക്തമാക്കി. വന്‍കിട ഊര്‍ജോത്പാദന പദ്ധതികളില്ലാതെ മുന്നോട്ട് പോകാനാകില്ലെന്നായിരുന്നു കടകംപള്ളിയുടെ നിലപാട്. കടകംപള്ളിയുടെ നിലപാടിനെതിരെ എല്‍ ഡി എഫിലെ രണ്ടാം കക്ഷിയായ സി പി ഐ ശക്തമായ നിലപാടുമായാണ് രംഗത്തെത്തിയത്.

ഇടതുമുന്നണിയുടെ പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ള കാര്യങ്ങളില്‍ മന്ത്രിമാര്‍ക്ക് പ്രഖ്യാപനമാകാം എന്നാല്‍ അതില്‍ ഉള്‍പ്പെടാത്ത കാര്യങ്ങള്‍ മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്ത ശേഷം പ്രഖ്യാപിക്കുന്നതാണ് ശരിയെന്ന് കാനം അഭിപ്രായപ്പെട്ടു.

അതിരപ്പിള്ളി പദ്ധതിയെ ചൊല്ലി സി പി എം - സി പി ഐ പരസ്യ തര്‍ക്കം
പദ്ധതിയില്‍ ആശങ്കയുടെ കാര്യമില്ലെന്നും വെള്ളച്ചാട്ടം തടസപ്പെടുന്ന തരത്തിലല്ല പദ്ധതി നടപ്പാക്കുകയെന്നും പറഞ്ഞ പിണറായി പരോക്ഷമായി കാനം രാജേന്ദ്രന്റെ പരാമര്‍ശത്തിനും മറുപടി നല്‍കി. വിരുദ്ധമായതൊന്നും ഇടതു സര്‍ക്കാര്‍ ചെയ്യില്ലെന്നായിരുന്നു വി എസിന്റെ പ്രതികരണം.

Keywords: Thiruvananthapuram, Kerala, CPM, CPI, LDF, Government, Dam, Pinarayi vijayan, Chief Minister, V.S Achuthanandan, Kadakampally Surendran,  VS Sunil Kumar, Kanam Rajedran.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia