Lok Ayukta | ലോകായുക്ത നിയമഭേദഗതിയില്‍ സി പി എം- സി പി ഐ ധാരണ; വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍വെച്ച് തീരുമാനം എടുക്കണം; മറ്റ് കാര്യങ്ങള്‍ ഇങ്ങനെ
Aug 22, 2022, 21:07 IST
തിരുവനന്തപുരം: (www.kvartha.com) ലോകായുക്ത നിയമഭേദഗതിയില്‍ സി പി എം- സി പി ഐ ധാരണ. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി പി ഐയുടെ നിര്‍ദേശങ്ങള്‍ സി പി എം അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍വെച്ച് തീരുമാനം എടുക്കണമെന്നതാണ് പ്രധാന തിരുത്ത്.
ഈ നിര്‍ദേശങ്ങള്‍ ഔദ്യോഗിക ഭേദഗതിയായി ബിലി(Bill)ല്‍ ഉള്‍പെടുത്തും. ചൊവ്വാഴ്ച സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ സബ്ജക്ട് കമിറ്റി പരിശോധിച്ച ശേഷം തിരിച്ചെത്തുമ്പോള്‍ ആകും ഈ മാറ്റം ഉള്‍പെടുത്തുക. ദേഭഗതി നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.
നേരത്തെ ലോകായുക്ത ഉത്തരവിട്ടാല്‍ അത് അനുസരിച്ചുള്ള തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സര്‍കാരിനുണ്ടായിരുന്നു. എന്നാല്‍ ആ ബാധ്യതയില്‍ നിന്ന് ഒഴിവായി പകരം പുനഃപരിശോധനാ അധികാരം വേറൊരു രൂപത്തില്‍ വരുന്നു എന്നതു മാത്രമാണ് സി പി ഐ- സി പി എം ചര്‍ചയിലൂടെ ഉണ്ടായ ധാരണ.
Keywords: CPM, CPI agree to hand over power to review Lok Ayukta order against CM from Governor to Assembly, Thiruvananthapuram, Lokayuktha, Chief Minister, Pinarayi vijayan, Assembly, Kerala, Politics.
ഉത്തരവ് മറ്റു മന്ത്രിമാര്‍ക്ക് എതിരെങ്കില്‍ മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീരുമാനം എടുക്കാം. ഇതോടെ ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട മുന്നണിയിലെ പ്രശ്നങ്ങളില്‍ ധാരണ ആയിരിക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ അതില്‍ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്ക് നല്‍കണമെന്ന നിര്‍ദേശമാണ് സിപിഐ പ്രധാനമായും മുന്നോട്ടുവച്ചത്. ഇത് സിപിഎം അംഗീകരിച്ചു. ലോകായുക്ത വിധിയില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണറെ ഒഴിവാക്കിയേക്കും.
സഭയില്‍വെച്ച് തീരുമാനം എടുക്കുക എന്നു പറയുമ്പോള്‍, സഭയിലെ ഭൂരിപക്ഷം അനുസരിച്ചായിരിക്കും തീരുമാനം വരിക. മന്ത്രിമാര്‍ക്കെതിരേ ഉത്തരവുണ്ടാകുന്ന പക്ഷം, തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തിലാണ് മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കേണ്ടിവരിക.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവ് ഉണ്ടായാല്‍ അതില്‍ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്ക് നല്‍കണമെന്ന നിര്‍ദേശമാണ് സിപിഐ പ്രധാനമായും മുന്നോട്ടുവച്ചത്. ഇത് സിപിഎം അംഗീകരിച്ചു. ലോകായുക്ത വിധിയില്‍ തീരുമാനമെടുക്കുന്നതില്‍ ഗവര്‍ണറെ ഒഴിവാക്കിയേക്കും.
സഭയില്‍വെച്ച് തീരുമാനം എടുക്കുക എന്നു പറയുമ്പോള്‍, സഭയിലെ ഭൂരിപക്ഷം അനുസരിച്ചായിരിക്കും തീരുമാനം വരിക. മന്ത്രിമാര്‍ക്കെതിരേ ഉത്തരവുണ്ടാകുന്ന പക്ഷം, തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തിലാണ് മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കേണ്ടിവരിക.
ഈ നിര്‍ദേശങ്ങള്‍ ഔദ്യോഗിക ഭേദഗതിയായി ബിലി(Bill)ല്‍ ഉള്‍പെടുത്തും. ചൊവ്വാഴ്ച സഭയില്‍ അവതരിപ്പിക്കുന്ന ബില്‍ സബ്ജക്ട് കമിറ്റി പരിശോധിച്ച ശേഷം തിരിച്ചെത്തുമ്പോള്‍ ആകും ഈ മാറ്റം ഉള്‍പെടുത്തുക. ദേഭഗതി നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ നിയമവകുപ്പിനെ ചുമതലപ്പെടുത്തി.
നേരത്തെ ലോകായുക്ത ഉത്തരവിട്ടാല്‍ അത് അനുസരിച്ചുള്ള തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സര്‍കാരിനുണ്ടായിരുന്നു. എന്നാല്‍ ആ ബാധ്യതയില്‍ നിന്ന് ഒഴിവായി പകരം പുനഃപരിശോധനാ അധികാരം വേറൊരു രൂപത്തില്‍ വരുന്നു എന്നതു മാത്രമാണ് സി പി ഐ- സി പി എം ചര്‍ചയിലൂടെ ഉണ്ടായ ധാരണ.
Keywords: CPM, CPI agree to hand over power to review Lok Ayukta order against CM from Governor to Assembly, Thiruvananthapuram, Lokayuktha, Chief Minister, Pinarayi vijayan, Assembly, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.