ലോക്‌സഭാ തെരഞ്ഞെടുപ്പു വരെ വി.എസിനെതിരെ നടപടി നിര്‍ബന്ധിക്കരുതെന്ന് കേന്ദ്ര നേതൃത്വം
Oct 14, 2013, 09:57 IST
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പുവരെ വി.എസ്. അച്യുതാനന്ദനെ പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു മാറ്റുന്നതുള്‍പെടെ ഏതു തരം അച്ചടക്ക നടപടി സ്വീകരിക്കുന്നതും പാര്‍ട്ടിക്കും മുന്നണിക്കും ദോഷകരമായേക്കാമെന്ന് കേരള സി.പി.എം. നേതാക്കളെ ബോധ്യപ്പെടുത്താന്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം. കേരളത്തില്‍ യു.ഡി.എഫിന് എതിരും ഇടതുമുന്നണിക്ക് അനുകൂലവുമായ നിലവിലെ രാഷ്ട്രീയ സാഹചര്യം നഷ്ടപ്പെടുത്താതിരിക്കണമെങ്കില്‍ വി.എസിനെതിരായ നടപടിക്ക് തല്‍ക്കാലം സമ്മര്‍ദം ചെലുത്തരുത് എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശം എന്ന് അറിയുന്നു.
വി.എസിനെ പ്രതിപക്ഷ നേതൃ സ്ഥാനത്തുനിന്ന് മാറ്റണം എന്ന സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യത്തെക്കുറിച്ചുള്‍പെടെ പഠിച്ചു റിപോര്‍ട്ടു ചെയ്യാന്‍ കേരളത്തിലെത്തിയ പിബി കമ്മീഷന് മുന്നില്‍ സംസ്ഥാന നേതൃത്വം വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച പശ്ചാത്തലത്തിലാണ് സമാശ്വാസ ശ്രമം. പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെ സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ ഫോണില്‍ വിളിച്ചെന്നും കേരളത്തില്‍ നിന്നുള്ള പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ ഇക്കാര്യത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ കടുത്ത നിലപാട് എടുക്കരുതെന്ന് ഓരോരുത്തരോടും കാരാട്ട് തന്നെ ആവശ്യപ്പെട്ടെന്നുമാണ് സൂചന. കോടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവരും പിണറായിയുമാണ് കേരളത്തില്‍ നിന്നുള്ള പി.ബി. അംഗങ്ങള്‍. എസ്. രാമചന്ദ്രന്‍ പിള്ള മലയാളിയാണെങ്കിലും അദ്ദേഹം കേന്ദ്ര നേതൃത്വത്തിന്റെ ഭാഗമാണ്.
ദേശീയ തലത്തില്‍ നിര്‍ണായകമാകാവുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പാണ് മാസങ്ങള്‍ക്കുള്ളില്‍ നടക്കാനിരിക്കുന്നത് എന്നത് കണക്കിലെടുത്ത് വി.എസിന്റെ കാര്യത്തില്‍ തല്‍ക്കാലം കേരള നേതൃത്വം നിശ്ശബ്ദത പാലിക്കുമെന്നാണ് സൂചന. വി.എസിനെ മാറ്റാതെ ഒരിഞ്ചുപോലും മുന്നോട്ടു പോകാനാകില്ല എന്ന നിലപാടാണ് ഇതുവരെ സംസ്ഥാന നേതൃത്വം എടുത്തുപോന്നത്.
നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ബി.ജെ.പി. രംഗത്തിറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഇടതു-മതേതര ശക്തികള്‍ ഈ തെരഞ്ഞെടുപ്പില്‍ പരമാവധി ശക്തി സംഭരിക്കണം എന്ന പൊതുനിലപാടാണ് ഇടതു പാര്‍ട്ടികളുടേത്. സി.പി.എം., സി.പി.ഐ, ആര്‍.എസ്.പി, ഫോര്‍വേഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ ദേശീയ തലത്തില്‍ അത്തരം ശക്തമായ ക്യാംപെയ്ന്‍ തുടങ്ങിയിരിക്കുകയുമാണ്. 2004ല്‍ ഉണ്ടായതിനു സമാനമായ വിജയം ഇടതുപാര്‍ട്ടികള്‍ക്ക് ഉണ്ടാകണമെങ്കില്‍ അതിനു കേരളത്തിലെ വിജയവും വേണം. എന്നാല്‍ വി.എസിനെതിരായി പാര്‍ട്ടി നടപടി സ്വീകരിച്ചാല്‍ അതുപയോഗപ്പെടുത്തി വലതുപക്ഷ മാധ്യമങ്ങളും യു.ഡി.എഫും ചേര്‍ന്ന് നിഷ്പക്ഷ വോട്ടുകളില്‍ വലിയ അട്ടിമറി നടത്തുമെന്നാണ് സി.പി.എം. കേന്ദ്ര നേതൃത്വത്തിന്റെ ആശങ്ക. അതുതന്നെയാണ് കേരള നതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്നതും.
പാര്‍ട്ടിക്ക് വഴങ്ങാതെയും പാര്‍ട്ടിവിരുദ്ധ നിലപാടുകള്‍ പരസ്യമായി സ്വീകരിച്ചും മുന്നോട്ടുപോകുന്ന വി.എസിനെ തെരഞ്ഞെടുപ്പിനു ശേഷം പ്രതിപക്ഷ നേതൃ സ്ഥാനത്തു നിന്നു നീക്കുമോ എന്നത് അപ്പോഴത്തെ സാഹചര്യവുമായി ബന്ധപ്പെട്ട കാര്യമായി മാറും എന്ന് വി.എസ്. പക്ഷവും കണക്കുകൂട്ടുന്നു. വി.എസിനെ രംഗത്തിറക്കിയാണു തെരഞ്ഞെടുപ്പു പ്രചാരണമെങ്കില്‍ വിജയത്തിന്റെ അവകാശവാദം അദ്ദേഹത്തിനും സ്വാഭാവികമായി ഉണ്ടാകും എന്നതാണ് ഇതിനു കാരണം.

Keywords: V.S Achuthanandan, Kerala, CPM, Lok Sabha, UDF, Central Leader, UDF, Election, Media, Party, Vote, CPM central leadership not willing to take action against VS now, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.