K K Shailaja | വടകരയിൽ ശൈലജയ്ക്കൊരുങ്ങുന്നത് വാരിക്കുഴിയോ? ലക്ഷ്യം സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വെട്ടിമാറ്റൽ!

 


/ ആദി നാഥൻ

കണ്ണൂർ: (KVARTHA)
മത്സരിക്കാനില്ലെന്ന് പലകുറി പറഞ്ഞിട്ടും പാർട്ടി ഓടിച്ചിട്ടു മത്സരിപ്പിക്കുന്ന കെ കെ ശൈലജയ്ക്ക് പാർട്ടിയൊരുക്കുന്നത് വാരിക്കുഴിയോ? മട്ടന്നൂർ മണ്ഡലം എം.എൽ.എ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം എന്നീ നിലയിൽ പ്രവർത്തിക്കുന്ന കെ.കെ ശൈലജ കോവിഡ് - നിപ്പ പോരാട്ടം നടത്തിയ കേരളത്തിലെ ആരോഗ്യ മന്ത്രിയെന്ന നിലയിൽ ആഗോള പ്രശസ്തയാണ്. മഗ്സാസെ അവാർഡ് ഉൾപ്പെടെ തേടിയെത്തിയെങ്കിലും പാർട്ടി അനുമതി ലഭിക്കാത്തതിനാൽ സ്വീകരിക്കാൻ കഴിഞ്ഞില്ല. കേരളത്തിൻ്റെ ഭാവി വന്നിതാ മുഖ്യമന്ത്രിയെന്ന നിലയിൽ കേന്ദ്രകമ്മിറ്റി നോക്കി കാണുന്നതും കെ.കെ. ശൈലജയെയാണ്.
  
K K Shailaja | വടകരയിൽ ശൈലജയ്ക്കൊരുങ്ങുന്നത് വാരിക്കുഴിയോ? ലക്ഷ്യം സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വെട്ടിമാറ്റൽ!

മുഖ്യമന്ത്രി പിണറായി വിജയൻ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എന്നിവരെക്കാൾ കൂടുതൽ ജനപ്രീതി കെ.കെ. ശൈലജയ്ക്കാണെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തെളിഞ്ഞിരുന്നു. അറുപതിനായിരം വോട്ടുകളുടെ റെക്കാർഡ് ഭൂരിപക്ഷത്തിലാണ് കെ.കെ. ശൈലജ മട്ടന്നൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഈ സാഹചര്യത്തിലാണ് എന്തും സംഭവിക്കാവുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിൻ്റെ മണ്ണായ വടകരയിൽ തെരഞ്ഞെടുപ്പ് അങ്കത്തിനായി കെ.കെ ശൈലജയെ പാർട്ടി നിയോഗിക്കുന്നത്.

ഒട്ടേറെ വൈതരണികൾ കെ.കെ. ശൈലജയ്ക്കു നേരിടാനുണ്ട്. വിവാദമായ തൻ്റെ ഹമാസ് തീവ്രവാദികളെന്ന ഫേസ്‌ബുക്ക് പോസ്റ്റ്, പാലത്തായി പീഡന കേസിൽ മന്ത്രിയെന്ന നിലയിൽ വേണ്ടത്ര ഇടപ്പെട്ടില്ലെന്ന ആരോപണം എന്നിവയൊക്കെ കെ. കെ. ശൈലജയ്ക്കു മുൻപിലെ പ്രതികൂല സാഹചര്യമാണ്. ഇതിനെല്ലാം പുറമേയാണ് കെ മുരളീധരനെന്ന കോൺഗ്രസിലെ കരുത്തനായ നേതാവിനെ നേരിടൽ. കെ.കെ.രമയുടെ നേതൃത്വത്തിലുള്ള ആർ.എം.പി ഉയർത്തുന്ന തലവേദന വേറെയുമുണ്ട്.

ഇതിനെയെല്ലാം അതിജീവിച്ച് പാർലമെൻ്റിലെത്തിയാൽ സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും ഒഴിവാകേണ്ടിവരും. വടകരയിൽ തോറ്റാൽ അതു കെട്ടിപ്പൊക്കിയ രാഷ്ട്രീയ ഇമേജിന് കോട്ടമുണ്ടാക്കും. ഇതെല്ലാം മുൻകൂട്ടി കണ്ടാണ് താൻ മത്സരിക്കുന്നില്ലെന്നു കെ.കെ. ശൈലജ പറഞ്ഞത്. എവിടെ വേണമെങ്കിലും മത്സരിക്കാൻ തയ്യാറായി തെക്കുവടക്ക് കാര്യമായ പണിയൊന്നുമില്ലാതെ നടക്കുന്ന പി.കെ.ശ്രീമതിയെ അടുപ്പിക്കാതെ കെ.കെ. ശൈലജയെ പാർട്ടി ഓടിച്ചിട്ട് പിടിച്ചു മത്സരിപ്പിക്കുന്നത്.
 
K K Shailaja | വടകരയിൽ ശൈലജയ്ക്കൊരുങ്ങുന്നത് വാരിക്കുഴിയോ? ലക്ഷ്യം സംസ്ഥാന രാഷ്ട്രീയത്തിൽ നിന്നും വെട്ടിമാറ്റൽ!

  ഒതുക്കാൻ വേണ്ടിയാണെന്നാണ് അണിയറ സംസാരം പി.ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തു നിന്നും തെറിപ്പിക്കാൻ വടകരയിൽ ചാവേറാക്കി മത്സരിപ്പിച്ചു തോൽപ്പിച്ചു ഇല്ലാതാക്കിയതുപോലെ കെ.കെ. ശൈലജയെയും രാഷ്ട്രീയ വനവാസത്തിന് അയക്കുമോയെന്ന ചോദ്യമാണ് പാർട്ടിക്കുള്ളിൽ നിന്നും ഉയരുന്നത്.

Keywords:  News, News-Malayalam-News, Kerala, Politics, CPM candidates list: K K Shailaja Teacher almost certain in Vadakara
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia