ചാരായം വാറ്റിനിടയില് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടി രക്ഷപ്പെട്ടു സഹോദരന്‍ പോലീസ് പിടിയിലായി
Jul 28, 2012, 12:01 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ആലപ്പുഴം: ചാരായം വാറ്റുന്നതിനിടയില്‍ പോലീസിനെ കണ്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടിരക്ഷപ്പെട്ടു. സഹോദരന്‍ പോലീസ് പിടിയിലായി. മാരാരിക്കുളത്താണ് സിപിഎമ്മിന് മാനക്കേടുണ്ടാക്കിയ സംഭവം നടന്നത്.
ഓട്ടോ ഡ്രൈവറും പാര്‍ട്ടി അംഗവുമായ കഞ്ഞിക്കുഴി ആയിരംതൈവീട്ടില്‍ കനകപ്പനാണ് (33) അറസ്റ്റിലായത്.
20 ലീറ്റര്‍ ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വെള്ളിയാഴ്ച വൈകിട്ടു കഞ്ഞിക്കുഴി ജംക്ഷനു സമീപത്തെ ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ നിന്നാണു കനകപ്പനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നു പരിശോധന നടത്തിയ മാരാരിക്കുളം എസ്‌ഐ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചാരായവേട്ട നടത്തിയത്.
പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട്ടിലെ അടുക്കളയില്‍ കനകപ്പനും സഹോദരനും ചേര്‍ന്ന് ചാരായം വാറ്റുകയായിരുന്നു. ഒരു ഓട്ടോറിക്ഷയിലാണ് ചാരായം ആവശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്.
Keywords: Alappuzha, CPM Branch Secretary, Auto Driver, Arrest, Kerala, Police
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
