ചാരായം വാ­റ്റി­നി­ട­യില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടി രക്ഷപ്പെട്ടു സഹോദരന്‍ പോലീസ് പിടിയിലായി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ചാരായം വാ­റ്റി­നി­ട­യില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓടി രക്ഷപ്പെട്ടു സഹോദരന്‍ പോലീസ് പിടിയിലായി ആ­ല­പ്പു­ഴം: ചാ­രാ­യം വാ­റ്റു­ന്ന­തി­നി­ട­യില്‍ പോ­ലീ­സി­നെ കണ്ട സിപിഎം ബ്രാഞ്ച് സെക്രട്ടറി ഓ­ടി­ര­ക്ഷ­പ്പെട്ടു. സ­ഹോ­ദ­രന്‍ പോ­ലീ­സ് പി­ടി­യി­ലായി. മാരാരിക്കുളത്താണ് സിപിഎമ്മിന് മാനക്കേടുണ്ടാക്കിയ സംഭവം നടന്നത്.

ഓട്ടോ ഡ്രൈവറും പാര്‍ട്ടി അംഗവുമായ കഞ്ഞിക്കുഴി ആയിരംതൈവീട്ടില്‍ ക­ന­ക­പ്പ­നാണ് (33) അ­റ­സ്റ്റി­ലാ­യത്.
20 ലീറ്റര്‍ ചാരായവും വാഷും വാറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. വെ­ള്ളി­യാഴ്ച വൈകിട്ടു കഞ്ഞിക്കുഴി ജംക്ഷനു സമീപ­ത്തെ ബ്രാ­ഞ്ച് സെ­ക്ര­ട്ട­റി­യുടെ വീട്ടില്‍ നിന്നാണു കനകപ്പനെ അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നു പരിശോധന നടത്തിയ മാരാരിക്കുളം എസ്‌ഐ എം.എം. ഇഗ്നേഷ്യസിന്റെ നേതൃത്വത്തിലുള്ള സംഘമാ­ണ് ചാ­രാ­യ­വേ­ട്ട ന­ട­ത്തിയത്.

പൊലീസ് പരിശോധനയ്ക്ക് എത്തുമ്പോള്‍ വീട്ടിലെ അടുക്കളയില്‍ കനകപ്പനും സഹോദരനും ചേര്‍ന്ന് ചാരായം വാറ്റുകയായിരുന്നു. ഒരു ഓട്ടോറിക്ഷയിലാ­ണ് ചാ­രായം ആ­വ­ശ്യക്കാര്‍ക്ക് എത്തിച്ചിരുന്നത്.

Keywords:  Alappuzha, CPM Branch Secretary, Auto Driver, Arrest, Kerala, Police


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia