Protests | വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് സിപിഎം- ബിജെപി നേതാക്കള്‍
Nov 1, 2022, 17:46 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം തുറമുഖ സമരത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയില്‍ വേദി പങ്കിട്ട് സിപിഎം- ബിജെപി നേതാക്കള്‍. സിപിഎം ജില്ലാ സെക്രടറി ആനാവൂര്‍ നാഗപ്പനും ബിജെപി ജില്ലാ പ്രസിഡന്റ് വിവി രജേഷുമാണ് ഒരേ വേദിയില്‍ എത്തിയത്.
വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ പരിപാടിയില്‍ പറഞ്ഞു. സമരത്തിനെതിരായ കൂട്ടായ്മകള്‍ക്ക് സിപിഎം പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തെ ഇല്ലാതാക്കാനാകില്ലെന്ന് പദ്ധതിക്കെതിരെ സമരം നടത്തുന്ന സമരസമിതിക്കു നന്നായി അറിയാമെന്നും നാഗപ്പന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഒരു സര്‍കാരിനും കഴിയില്ല. എല്‍ഡിഎഫ് സര്‍കാരായാലും പിന്നീട് വരുന്ന യുഡിഎഫ് സര്‍കാരായാലും മറ്റേതെങ്കിലും സര്‍കാര്‍ വന്നാലും വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കുകയെന്നത് അസാധ്യമാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതുവരെ വാടക കൃത്യമായി നല്‍കും. 134 പേര്‍ക്ക് വാടക തുക കൈമാറിയെന്നും ആനാവൂര്‍ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നായിരുന്നു വിവി രാജേഷിന്റെ പ്രതികരണം. നിര്‍മാണത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം, കോവളം, വാഴമുട്ടം, പാച്ചല്ലൂര്‍, തിരുവല്ലം, അമ്പലത്തറ, മണക്കാട്, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ സെക്രടേറിയറ്റിനു മുന്നിലെത്തിയത്.
തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയാണ് സമരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സമരപന്തല്‍ പൊളിക്കണമെന്നും തുറമുഖം തടസ്സപ്പെടുത്തരുതെന്നുമാണ് ഇവരുടെ ആവശ്യം. മുല്ലൂരില്‍ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടര്‍ചയായാണ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ ലോങ്മാര്‍ച്.
വിഴിഞ്ഞത്ത് കലാപശ്രമത്തിന് കോപ്പുകൂട്ടുകയാണ് എന്ന മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചിരുന്നു. പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നതെന്നും. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നുവെന്നും മന്ത്രി ആരോപിച്ചിരുന്നു.
ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച് ബിഷപ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.
Keywords: CPM, BJP leaders assure support to those opposing ongoing protest in Vizhinjam, Thiruvananthapuram, News, Politics, BJP, CPM, Protesters, Trending, Kerala.
വിഴിഞ്ഞം പദ്ധതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക ജനകീയ കൂട്ടായ്മ സെക്രടേറിയറ്റിലേക്കു നടത്തിയ ലോങ് മാര്‍ചിലാണ് ഇരുവരും പങ്കെടുത്തത്. പദ്ധതിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ഇരു പാര്‍ടി നേതാക്കളും മുന്‍പ് വേദി പങ്കിട്ടിരുന്നില്ല. വിഴിഞ്ഞം മുല്ലൂരില്‍ നിന്നാണ് ലോങ് മാര്‍ച് ആരംഭിച്ചത്. കോണ്‍ഗ്രസ് വാര്‍ഡ് അംഗവും മാര്‍ചില്‍ പങ്കെടുത്തു.
വിഴിഞ്ഞം സമരത്തിനെതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ പരിപാടിയില്‍ പറഞ്ഞു. സമരത്തിനെതിരായ കൂട്ടായ്മകള്‍ക്ക് സിപിഎം പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഴിഞ്ഞം തുറമുഖത്തെ ഇല്ലാതാക്കാനാകില്ലെന്ന് പദ്ധതിക്കെതിരെ സമരം നടത്തുന്ന സമരസമിതിക്കു നന്നായി അറിയാമെന്നും നാഗപ്പന്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ഒരു സര്‍കാരിനും കഴിയില്ല. എല്‍ഡിഎഫ് സര്‍കാരായാലും പിന്നീട് വരുന്ന യുഡിഎഫ് സര്‍കാരായാലും മറ്റേതെങ്കിലും സര്‍കാര്‍ വന്നാലും വിഴിഞ്ഞം പദ്ധതി നിര്‍ത്തിവയ്ക്കുകയെന്നത് അസാധ്യമാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്കു വീടുകള്‍ നിര്‍മിച്ചു നല്‍കുന്നതുവരെ വാടക കൃത്യമായി നല്‍കും. 134 പേര്‍ക്ക് വാടക തുക കൈമാറിയെന്നും ആനാവൂര്‍ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം തുറമുഖമെന്നായിരുന്നു വിവി രാജേഷിന്റെ പ്രതികരണം. നിര്‍മാണത്തെ തടസ്സപ്പെടുത്തുന്ന ഒരു നടപടിയും അനുവദിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞം, കോവളം, വാഴമുട്ടം, പാച്ചല്ലൂര്‍, തിരുവല്ലം, അമ്പലത്തറ, മണക്കാട്, കിഴക്കേക്കോട്ട എന്നിവിടങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയാണ് ജാഥ സെക്രടേറിയറ്റിനു മുന്നിലെത്തിയത്.
തുറമുഖ നിര്‍മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം നടക്കുന്ന മുല്ലൂരിലെ പ്രാദേശിക കൂട്ടായ്മയാണ് സമരത്തിനെതിരെ രംഗത്തുവന്നിരിക്കുന്നത്. സമരപന്തല്‍ പൊളിക്കണമെന്നും തുറമുഖം തടസ്സപ്പെടുത്തരുതെന്നുമാണ് ഇവരുടെ ആവശ്യം. മുല്ലൂരില്‍ നടത്തിവരുന്ന പ്രതിഷേധത്തിന്റെ തുടര്‍ചയായാണ് സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ ലോങ്മാര്‍ച്.
വിഴിഞ്ഞത്ത് കലാപശ്രമത്തിന് കോപ്പുകൂട്ടുകയാണ് എന്ന മന്ത്രി വി ശിവന്‍കുട്ടി ആരോപിച്ചിരുന്നു. പൊലീസിനു നേരെ നിരവധി അക്രമ പ്രവര്‍ത്തനങ്ങളാണ് സമരക്കാര്‍ നടത്തുന്നതെന്നും. വള്ളവും വലയും കത്തിച്ച് പ്രദേശത്ത് ഭീതി ഉണ്ടാക്കുന്നുവെന്നും മന്ത്രി ആരോപിച്ചിരുന്നു.
ചികിത്സയില്‍ കഴിയുന്ന മുന്‍ ആര്‍ച് ബിഷപ് ഡോ.സൂസപാക്യത്തെ സമരത്തിലേക്കു വലിച്ചിഴക്കാന്‍ ശ്രമിക്കുന്നത് അപായകരമായ നീക്കമാണ്. ഡോ.സൂസപാക്യത്തിന്റെ ആരോഗ്യ നിലയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം സമരസമിതിക്കാണെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.
Keywords: CPM, BJP leaders assure support to those opposing ongoing protest in Vizhinjam, Thiruvananthapuram, News, Politics, BJP, CPM, Protesters, Trending, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

