വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തന്‍; ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല; എ കെ ശശീന്ദ്രന്റെ രാജി വേണ്ടെന്ന നിലപാടില്‍ സിപിഎം

 


തിരുവനന്തപുരം: (www.kvartha.com 21.07.2021) പീഡനക്കേസ് ഒത്തുതീര്‍പാക്കാന്‍ ഇടപെട്ടുവെന്ന ആരോപണം നേരിടുന്ന മന്ത്രി എ കെ ശശീന്ദ്രന്റെ രാജിയുണ്ടായേക്കില്ല. മന്ത്രിയുടെ വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തനാണെന്ന് സൂചന.

വിശദീകരണത്തില്‍ മുഖ്യമന്ത്രി തൃപ്തന്‍; ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല; എ കെ ശശീന്ദ്രന്റെ രാജി വേണ്ടെന്ന നിലപാടില്‍ സിപിഎം
 
കേസില്‍ ഇരയെ അപമാനിക്കുന്ന തരത്തില്‍ ഒരു ഇടപെടലുകളും മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നാണ് സി പി എമും ഇടതുമുന്നണിയും വിലയിരുത്തുന്നത്.

കഴിഞ്ഞദിവസം രാത്രിയില്‍ ഫോണിലൂടെ വിശദീകരണം നല്‍കിയതിന് പുറമെ ബുധനാഴ്ച രാവിലെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് ശശീന്ദ്രന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. ഇതില്‍ മുഖ്യമന്ത്രി തൃപ്തനാണെന്നും രാജിവെക്കേണ്ടതില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹത്തിനെന്നുമാണ് അറിയാന്‍ കഴിഞ്ഞത്. ജാഗ്രതക്കുറവുണ്ടായെങ്കിലും ദുരുദ്ദേശപരമായി കേസില്‍ മന്ത്രി ഒന്നും ചെയ്തിട്ടില്ലെന്നും സിപിഎം വിലയിരുത്തുന്നു.

ഇരയുടെ അച്ഛനുമായി ഫോണില്‍ മന്ത്രി സംസാരിച്ചത് അധികാരത്തിന്റെ സ്വരത്തിലല്ലെന്നും രണ്ട് പാര്‍ടി പ്രവര്‍ത്തകര്‍ തമ്മിലുള്ള പ്രശ്നം രമ്യമായി പരിഹരിക്കണമെന്നു കരുതി മാത്രം ഇടപെട്ടതെന്നുമാണ് സിപിഎമും വിലയിരുത്തുന്നത്. മന്ത്രി എന്ന തരത്തില്‍ ഇടപെടല്‍ നടത്തുമ്പോള്‍ ഏത് തരം കേസാണെന്ന് മനസ്സിലാക്കുന്നതിലുള്ള ജാഗ്രതക്കുറവിനപ്പുറം ഒരു പ്രശ്നവും ഇക്കാര്യത്തിലില്ലെന്ന നിലപാടിലാണ് സിപിഎമും എത്തിയിട്ടുള്ളത്.

താന്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ശ്രദ്ധാപൂര്‍വം കേട്ടുവെന്നാണ് ശശീന്ദ്രന്‍ നേരത്തെ പ്രതികരിച്ചത്. പീഡനക്കേസ് ഒത്തുതീര്‍പാക്കാന്‍ ഇടപെട്ടുവെന്ന വിവാദം എന്‍സിപിയിലെ ഉള്‍പാര്‍ടി പ്രശ്നങ്ങളുടെ കൂടി ഭാഗമാണെന്ന് ശശീന്ദ്രന്‍ വിശദീകരിച്ചുവെന്നും സൂചനയുണ്ട്. പാര്‍ടിയില്‍ അധികാരവും മന്ത്രിസ്ഥാനവും സംബന്ധിച്ച തര്‍ക്കങ്ങളും തെരഞ്ഞെടുപ്പിന് മുന്‍പ് സജീവമായിരുന്നു.

Keywords:  CPM and Pinarayi Vijayan convinced with AK Saseendran`s version, Thiruvananthapuram, News, Politics, CPM, NCP, Phone call, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia