K-Rail Controversy | അതിവേഗ റെയിൽ പദ്ധതികളുടെ കാര്യത്തിൽ ബിജെപിക്കും സിപിഎമിനും ഇരട്ടത്താപ്പെന്ന് ശശികാന്ത് സോണവാനെ
May 9, 2022, 17:31 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) അതിവേഗ റെയിൽ പദ്ധതികളുടെ കാര്യത്തിൽ സിപിഎമിനും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് മുംബൈ - അഹ്‌മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെയുള്ള സമരത്തിന് നേതൃത്വം നൽകുന്ന ശശികാന്ത് സോണവാനെ കണ്ണൂർ പ്രസ് ക്ലബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
ഇവിടെ കെ റെയിൽ പദ്ധതിയെ അനുകൂലിക്കുന്ന സിപിഎം മഹാരാഷ്ട്രയിൽ മുംബൈ - അഹ്‌മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ നിലപാട് എടുക്കുന്നു. കേരളത്തിൽ കെ റയിൽ പദ്ധതിയെ എതിർക്കുന്ന ബിജെപി മഹാരാഷ്ട്രയിൽ അതിവേഗ റെയിൽ പദ്ധതിയെ അനുകൂലിക്കുന്നു. ഭരണത്തിലിരിക്കുന്ന രാഷ്ട്രീയക്കാരുടെ ഇരട്ടത്താപ്പാണ് ഇത് വ്യക്തമാക്കുന്നത്. വൻകിട കോർപറേറ്റുകളോടും സ്വകാര്യവൽക്കരത്തോടുമാണ് അവർക്ക് ആഭിമുഖ്യം.
നിലവിലുള്ള ഇൻഡ്യൻ റയിൽവേ സംവിധാനത്തെ വികസിപ്പിച്ച് സാധാരണക്കാർക്ക് മിതമായ യാത്രനിരക്കിൽ പൊതുഗതാഗതത്തിനായി ഉപയുക്തമാക്കുകയാണ് വേണ്ടത്. അതാണ് വികസനം. അല്ലാതെ പരിസ്ഥിതിയെ തകർക്കുന്ന എംബാങ്ക്മെൻ്റ് നിർമാണം വഴിയുള്ള കെ റയിൽ പദ്ധതി പോലുള്ള ബദൽ റെയിൽവേ സംവിധാനം കൊണ്ടുവരലല്ല.
സിൽവർലൈൻ പദ്ധതിയുടെ 74 ശതമാനം ഓഹരികളും സ്വകാര്യ വ്യക്തകൾക്കും സ്ഥാപനങ്ങൾക്കും നൽകുമെന്നാണ് അറിയുന്നത്. ഭൂമി ഏറ്റെടുക്കാൻ ഇതിനെ പൊതു സംരംഭമായി വ്യാഖ്യാനിക്കുകയും ഭൂമി ഏറ്റെടുത്ത് കഴിഞ്ഞാൽ സ്വകാര്യ സംരംഭമാക്കുകയുമാണ് ലക്ഷ്യം. കേരളത്തിലെ സിൽവർ ലൈൻ പ്രതിരോധ സമിതി ഉന്നയിക്കുന്ന കാര്യങ്ങൾ തന്നെയാണ് മഹാരാഷ്ട്രയിലെ പദ്ധതിക്കെതിരെ അവിടെയുള്ള സിപിഎം ഉന്നയിക്കുന്നതെന്നും സോണാവാനെ വെളിപ്പെടുത്തി. വാർത്താസമ്മേളനത്തിൽ ഡോ. ഡി സുരേന്ദ്രനാഥ്, എൻ സുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.

Keywords: News, Kerala, Kannur, Top-Headlines, CPM, BJP, Railway, Controversy, Press-Club, Press meet, Mumbai, K-Rail Controversy, Shashikant Sonawane, CPM and BJP have double standards on high speed rail project, says-Shashikant Sonawane.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.