Allegation | കാങ്കോലിലെ മത്സ്യ സംസ്‌കരണ യൂനിറ്റിനെതിരെ സമരസമിതി കെട്ടിയ സമരപന്തല്‍ കത്തിച്ചെന്ന സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തളിപ്പറമ്പ്: (www.kvartha.com) കാങ്കോലിലെ മത്സ്യസംസ്‌കരണ യൂനിറ്റിനു മുന്‍പില്‍ സമരസമിതി കെട്ടിയുണ്ടാക്കിയ പ്രതീകാത്മക സമരപന്തലിനു തീയിട്ടതിനു പിന്നില്‍ സമരസമിതി പ്രവര്‍ത്തകര്‍ തന്നെയാണെന്ന ഗുരുതര ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം രംഗത്തെത്തി. സമരം പരാജയപ്പെടുമെന്ന് ഉറപ്പായപ്പോള്‍ സമരസമിതി അംഗങ്ങള്‍ തന്നെ പന്തല്‍ കത്തിക്കുകയായിരുന്നു. അതു കൊണ്ടാണ് സംഭവം നടന്നയുടന്‍ ദൃശ്യങ്ങള്‍ പുറത്തുവന്നതെന്ന് സിപിഎം പെരിങ്ങോം ഏരിയാ നേതൃത്വം ആരോപിച്ചു.
Aster mims 04/11/2022

Allegation | കാങ്കോലിലെ മത്സ്യ സംസ്‌കരണ യൂനിറ്റിനെതിരെ സമരസമിതി കെട്ടിയ സമരപന്തല്‍ കത്തിച്ചെന്ന സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം

വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്നും സിപിഎം പെരിങ്ങോം ഏരിയാകമിറ്റി വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു. കാങ്കോലില്‍ ജനകീയ സമരസമിതിയുടെ സമരപ്പന്തല്‍ കത്തിച്ച സംഭവം വന്‍വിവാദമായതിനെ തുടര്‍ന്നാണ് സിപിഎം രംഗത്തുവന്നത്. ചൊവ്വാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് അജ്ഞാത സംഘം സമരപ്പന്തല്‍ പൊളിച്ച് മാറ്റി തീയിട്ടത്.

കാങ്കോല്‍- ആലപ്പടമ്പ് പഞ്ചായതിലെ മത്സ്യസംസ്‌കരണ യൂനിറ്റിനെതിരെ ജനകീയ സമരം നടക്കുന്നതിനിടെയാണ് ഇത്തരമൊരു സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാങ്കോല്‍ കരിയാപ്പില്‍ പ്രവര്‍ത്തിക്കുന്ന സാഗര്‍ പേള്‍ സീ ഫുഡ് മത്സ്യസംസ്‌കരണ കേന്ദ്രത്തിനു മുന്നിലെ സമരപന്തലാണ് തീയിട്ടത്. പന്തല്‍ പൊളിച്ച് മറ്റൊരു സ്ഥലത്ത് കൂട്ടിയിട്ട ശേഷം തീവെക്കുകയായിരുന്നു. പ്രതീകാത്മക സമരപ്പന്തല്‍ പൊളിച്ച് കത്തിച്ചതിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

പ്രദേശത്ത് മത്സ്യസംസ്‌കരണ യൂനിറ്റ് വരുന്നതിനെതിരെ നാളുകളായി ജനകീയ സമരം നടക്കുകയായിരുന്നു. പ്രദേശവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറില്ലെന്നാണ് സമര സമിതി നേതാക്കള്‍ പറയുന്നത്.

സമരസമിതി നേതാവ് ജോബി പീറ്ററിനെ സിപിഎം ആലപ്പടമ്പ് ലോകല്‍ സെക്രടറി പി വിജയന്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. പയ്യന്നൂര്‍ എംഎല്‍എ ടിഐ മധുസൂദനനെതിരെയുളള വാര്‍ത്തയുടെ ലിങ്ക് സമൂഹ മാധ്യമത്തില്‍ ഷെയര്‍ ചെയ്തതിനെതിരെയായിരുന്നു ഭീഷണി. ഇതിന് പിന്നാലെയാണ് സമരപ്പന്തല്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചത്.

Allegation | കാങ്കോലിലെ മത്സ്യ സംസ്‌കരണ യൂനിറ്റിനെതിരെ സമരസമിതി കെട്ടിയ സമരപന്തല്‍ കത്തിച്ചെന്ന സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ ആരോപണവുമായി സിപിഎം പ്രാദേശിക നേതൃത്വം

സാഗര്‍ പേള്‍ സീഫുഡെന്ന മത്സ്യസംസ്‌കരണ യൂനിറ്റിനെതിരെ പ്രദേശവാസികളില്‍ പ്രതിഷേധം ശക്തമായതിനാല്‍ സിപിഎം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പയ്യന്നൂര്‍ എംഎല്‍എ ടി ഐ മധുസൂദനന്‍ കാങ്കോല്‍ ആലപ്പടമ്പ് ഭാഗങ്ങളിലെത്തിയില്ലെന്ന പ്രാദേശിക ചാനല്‍ വാര്‍ത്ത ജോബി പീറ്റര്‍ തന്റെ പ്രദേശത്തെ വാട്സ് ആപ് ഗ്രൂപില്‍ ഷെയര്‍ ചെയ്തതാണ് സിപിഎം ലോകല്‍ സെക്രടറി വിജയനെ പ്രകോപിപ്പിച്ചത്.

ഇദ്ദേഹം ജോബി പീറ്റര്‍ക്കെതിരെ ഫോണിലൂടെ ഭീഷണിമുഴക്കുന്നത് സമൂഹ മാധ്യമത്തില്‍ പ്രചരിക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തിരുന്നു. പ്രദേശത്ത്് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പെരിങ്ങോം പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Keywords:  CPM Allegation against Protest Leaders, Kannur, News, CPM, Allegation, Kerala, Politics.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia