അക്രമസമരം നടത്തി പ്രതിപക്ഷം മനുഷ്യജീവനെ വെല്ലുവിളിക്കുന്നു: സി പി എം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 10.07.2020) സംസ്ഥാനം കോവിഡ് സമൂഹവ്യാപനത്തിന്റെ വക്കില്‍ നില്‍ക്കുമ്പോള്‍ സ്വര്‍ണക്കടത്ത് കേസിന്റെ മറവില്‍ അക്രമസമരം നടത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷ നീക്കം മനുഷ്യജീവനോടുള്ള വെല്ലുവിളിയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് ആരോപിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെയും അവരെ സഹായിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാറും ഇടത് മുന്നണിയും ആവശ്യപ്പെടുന്നത്. ഒരു കള്ളക്കടത്ത് ശക്തിയേയും സംരക്ഷിക്കുന്ന പണി എല്‍ഡിഎഫ് സര്‍ക്കാറിനില്ല.

അക്രമസമരം നടത്തി പ്രതിപക്ഷം മനുഷ്യജീവനെ വെല്ലുവിളിക്കുന്നു: സി പി എം

എന്‍ഐഎ ഉല്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തിന് പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. എന്‍ഐഎ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. സര്‍ക്കാറിനെ ദുര്‍ബലപ്പെടുത്താനുള്ള സമരം, സ്വര്‍ണ കള്ളക്കടത്ത് കേസിന്റെ മറവില്‍ സംഘടിപ്പിക്കുന്നത് അധികാരമോഹത്തെ മുന്‍നിര്‍ത്തിയുള്ള വിലകുറഞ്ഞ രാഷ്ട്രീയ സമരം മാത്രമാണെന്നും സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നാലു വര്‍ഷത്തെ ഭരണത്തിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസ് കേരള ജനതയുടെ അന്തസ്സിന്റെ കേന്ദ്രമാണെന്ന് ബോധ്യപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രോട്ടാകോള്‍ പോലും കാറ്റില്‍ പറത്തി അക്രമാസക്ത സമരം നടത്തുകയും പൊലീസുമായി ഏറ്റുമുട്ടുകയും ചെയ്യുന്നത് ഈ രോഗവ്യാപനത്തിന്റെ ആപല്‍ഘട്ടത്തില്‍ മനുഷ്യജീവന്‍വച്ചുള്ള പന്താടലാണ്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് എല്‍ഡിഎഫ് സര്‍ക്കാറിന്റെയും മുഖ്യമന്ത്രിയുടെയും യശസ്സ് ഇടിക്കാമെന്ന ദുഷ്ടചിന്തയിലാണ് യുഡിഎഫും ബിജെപിയും. ഇവരുടെ അരാജക സമരത്തിനെതിരാണ് ജനവികാരമെന്ന് വിവേകമുണ്ടെങ്കില്‍ ഇക്കൂട്ടര്‍ മനസ്സിലാക്കണം.

പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ശരിയായി നടന്നാല്‍ പലരും കുടുങ്ങുമെന്ന ഭയം ബി ജെ പിയേയും യു ഡി എഫിനെയും വിറളിപിടിപ്പിച്ചിട്ടുണ്ട്. കള്ളക്കടത്ത് ശക്തികളേയും സഹായികളെയും പുറത്തുകൊണ്ടുവരാന്‍ ഉദ്ദേശിച്ചുള്ള കേന്ദ്രഏജന്‍സിയുടെ അന്വേഷണത്തിന് തുരങ്കം വയ്ക്കാനാണോ ഈ പ്രക്ഷോഭമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. 

Keywords:  Kerala, News, Politics, BJP, UDF, LDF, Government, Chief Minister, Gold, Smuggling, Case, Protest, COVID-19, Corona, CPM Against Protest against Government during COVID.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia