സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണം, ഉന്നത നേതാവിനെ പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടി

 


തിരുവനന്തപുരം: (www.kvartha.com 08.05.2014)    കണ്ണൂര്‍ സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണ വിവാദം. സി പിഎം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി 2011 ജൂലായ് ഒന്നിന് ലൈംഗികാരോപണ വിവാദത്തില്‍ അകപ്പെട്ടപ്പോള്‍ അത് പാര്‍ട്ടിക്ക് വലിയ നാണക്കേടായിരുന്നു. ലൈംഗികാരോപണത്തെ തുടര്‍ന്ന് എതിര്‍പാര്‍ട്ടികളില്‍ നിന്നും വാക്കുകള്‍ കൊണ്ടുള്ള അക്രമണം ശക്തമായപ്പോഴാണ് ശശിക്കെതിരെ നടപടിയെടുക്കാന്‍ പാര്‍ട്ടി മുതിര്‍ന്നത്.

ഡി.വൈ. എഫ്. ഐ നേതാവിന്റെ ഭാര്യയോട് നീലേശ്വരത്തെ ആയുര്‍വേദ ചികിത്സാ കേന്ദ്രത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് ശശിയെ പാര്‍ട്ടി കേന്ദ്ര നേതൃത്വം പുറത്താക്കിയത്.   ഇതിനു മുമ്പ് തന്നെ ശശിയെ ജില്ലാസെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. പിന്നീട് അഭിഭാഷക വൃത്തിയില്‍ പ്രവേശിച്ചു. ഇപ്പോള്‍ ശശി ലോയേഴ്‌സ് യൂണിയനില്‍ പ്രവര്‍ത്തിച്ചു വരുന്നു.  ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കു വേണ്ടി കോടതിയില്‍ ഹാജരായ ശശി പാര്‍ട്ടിയില്‍ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

എന്നാല്‍ ഇപ്പോള്‍ വീണ്ടും സി പിഎമ്മില്‍ ലൈംഗിക ആരോപണം ഉയര്‍ന്നിരിക്കയാണ്. സി പി എമ്മിലെ ഉന്നതന്‍ തന്നെയാണ് പ്രതി. പ്രാദേശിക പ്രവര്‍ത്തകര്‍ ഇയാളെ കൈയോടെ പിടികൂടിയപ്പോഴാണ് സംഭവം പുറത്തായത്.   എന്നാല്‍ നാണക്കേട് ഭയന്ന് അതീവ രഹസ്യമായാണ് പ്രശ്‌നം ഒതുക്കിയത്. എന്നാല്‍ നേതാവിനെ താക്കീത് ചെയ്തതല്ലാതെ ഇദ്ദേഹത്തിനെതിരെ പാര്‍ട്ടി മറ്റു നടപടികളൊന്നും കൈക്കൊള്ളാനിടയില്ലെന്നാണ് കരുതുന്നത്.

പ്രാദേശിക പ്രവര്‍ത്തകര്‍ക്ക് ഇക്കാര്യം ഒരു കാരണവശാലും പുറത്തുവിടരുതെന്നുള്ള നിര്‍ദേശം പാര്‍ട്ടി ജില്ലാനേതൃത്വം  നല്‍കിയിട്ടുണ്ട്. രണ്ടുദിവസം മുമ്പാണ് ആരോപണത്തിനിടയാക്കിയ സംഭവം നടന്നത്. കണ്ണൂര്‍ ജില്ലയിലെ ഒരു പ്രമുഖ സഹകരണ സ്ഥാപനത്തിലെ ജീവനക്കാരിയുടെ വീട്ടില്‍ നിന്നും രാത്രി ഏറെ വൈകിയ സംശയാസ്പദമായ സാഹചര്യത്തില്‍ പ്രവര്‍ത്തകര്‍  നേതാവിനെ കൈയോടെ പിടികൂടുകയായിരുന്നു.  മുമ്പും  പലതവണ രാത്രികാലങ്ങളില്‍ നേതാവ് ഔദ്യോഗിക വാഹനത്തില്‍  42കാരിയായ യുവതിയുടെ വീട്ടില്‍ വരുന്നത് പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പെട്ടിരുന്നു.

ഭര്‍ത്താവ് ഗള്‍ഫിലുള്ള യുവതിക്ക് രണ്ടു മക്കളുമുണ്ട്. 10 വര്‍ഷത്തിലേറെയായി  യുവതി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയാണ്.  ഒരു കോണ്‍ഗ്രസ് രക്തസാക്ഷിയുടെ അടുത്ത ബന്ധു കൂടിയാണ് യുവതി. നേതാവിനെയും യുവതിയെയും കുറിച്ച് പതിവായി  ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് ഇയാളെ കയ്യോടെ പിടികൂടാന്‍ കഴിഞ്ഞത്. ഔദ്യോഗിക വാഹനത്തിലാണ് രാത്രികാലങ്ങളില്‍ നേതാവ് യുവതിയുടെ വീട്ടില്‍ വന്നിരുന്നത്. നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ അതൃപ്തി ഉണ്ടായിരുന്നുവെങ്കിലും മുകള്‍ തട്ടില്‍ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നുമുണ്ടായില്ല.

യുവതിയുടെ വീട്ടില്‍ നിന്ന് നേതാവിനെ കയ്യോടെ പിടികൂടിയപ്പോള്‍ ഔദ്യോഗിക കാര്യം സംസാരിക്കാനെത്തിയതായിരുന്നുവെന്നാണ് നേതാവിന്റെ വിശദീകരണം.   പി.ശശിയെ പുറത്താക്കാന്‍ പാര്‍ട്ടിക്കുളളില്‍ ശക്തമായി വാദിച്ച നേതാവാണ് ഇയാള്‍.

സി.പി.എമ്മില്‍ വീണ്ടും ലൈംഗികാരോപണം, ഉന്നത നേതാവിനെ  പ്രവര്‍ത്തകര്‍ കയ്യോടെ പിടികൂടിഇതേ  യുവതിയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് നേരത്തെ ഒരു ജില്ലാ നേതാവിനെയും  പാര്‍ട്ടി തരംതാഴ്ത്തിയിരുന്നു. ഇയാള്‍ക്ക് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടെന്നുള്ള ആരോപണവും ഉണ്ട്. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിക്കുളളില്‍ അച്ചടക്ക നടപടിയുണ്ടായത്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വ്യാഴാഴ്ചത്തെ ഹര്‍ത്താല്‍ ജില്ലയെ ബാധിക്കില്ല; ബസുകള്‍ ഓടും, പി.എസ്.സി പരീക്ഷകള്‍ നടക്കും

Keywords:  Thiruvananthapuram, Kannur, CPM, Molestation, Advocate, Wife, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia