'നേതാക്കളെ പാര്‍ടി തിരുത്തും, പാര്‍ടിയെ ജനംതിരുത്തും' എന്ന് മുദ്രാവാക്യം; കേരള കോണ്‍ഗ്രസിന് (M) സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ കൂറ്റന്‍ പരസ്യ പ്രതിഷേധം; പ്രകടനം നടത്തുന്നത് 100 കണക്കിന് പ്രവര്‍ത്തകര്‍

 


കോഴിക്കോട്: (www.kvartha.com 10.03.2021) കേരള കോണ്‍ഗ്രസിന് (M) ജോസ് വിഭാഗത്തിന് സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ പരസ്യ പ്രതിഷേധം. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രകടനം നടത്തുന്നത്.

'നേതാക്കളെ പാര്‍ടി തിരുത്തും, പാര്‍ടിയെ ജനംതിരുത്തും' എന്ന ബാനറുമായി കുറ്റ്യാടി ടൗണില്‍ പഞ്ചായത്ത് ഓഫീസിനു മുന്നിലായാണ് പ്രകടനം. ഭാരവാഹിത്വമുള്ള നേതാക്കളൊന്നും പ്രതിഷേധത്തില്‍ പങ്കെടുക്കുന്നില്ല. സിപിഎം അനുഭാവികളുടെ പ്രതിഷേധം എന്ന നിലയിലാണ് കുറ്റ്യാടിയില്‍ പ്രകടനം നടത്തുന്നത്. 'നേതാക്കളെ പാര്‍ടി തിരുത്തും, പാര്‍ടിയെ ജനംതിരുത്തും' എന്ന് മുദ്രാവാക്യം; കേരള കോണ്‍ഗ്രസിന് (M) സീറ്റ് നല്‍കിയതിനെതിരെ കുറ്റ്യാടിയില്‍ വീണ്ടും സിപിഎം പ്രവര്‍ത്തകരുടെ കൂറ്റന്‍ പരസ്യ പ്രതിഷേധം; പ്രകടനം നടത്തുന്നത് 100 കണക്കിന് പ്രവര്‍ത്തകര്‍
കുറ്റ്യാടിയുടെ മാനം കാക്കാന്‍ സിപിഎം വരണമെന്ന മുദ്രാവാക്യവും പ്രവര്‍ത്തകര്‍ വിളിച്ചു. കൂടുതല്‍ പേര്‍ പ്രകടനത്തിലേക്ക് എത്തുന്നുണ്ട്. കേരള കോണ്‍ഗ്രസിനു സീറ്റ് നല്‍കിയത് ബുധനാഴ്ച രാവിലെയാണ് സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

കഴിഞ്ഞ ദിവസങ്ങളിലും കുറ്റ്യാടിയില്‍ സിപിഎം പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും പ്രതിഷേധം നടന്നിരുന്നു. മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കുഞ്ഞമ്മദ് കുട്ടിയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കേരള കോണ്‍ഗ്രസിന്റെ കൊടി പോലും കുറ്റ്യാടി മണ്ഡലത്തിലെ പലയിടത്തെയും പാര്‍ടി പ്രവര്‍ത്തകര്‍ക്ക് അറിയുകപോലുമില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. ഈ സാഹചര്യത്തിലാണ് സീറ്റ് വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയത്. പാര്‍ടി നേതൃത്വം നിലപാട് മാറ്റുന്നതുവരെ പ്രതിഷേധം തുടരുമെന്നും കൂടുതല്‍ പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നുമാണ് പ്രവര്‍ത്തകരുടെ നിലപാട്.

Keywords:  CPM activists protest again in Kuttiyadi on Kerala Congress (m) candidature, Kozhikode, News, Politics, Protesters, CPM, Assembly-Election-2021, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia