സി പി എം പ്രവര്‍ത്തകന്റെ കൊല: കക്കോടിയില്‍ ഹര്‍ത്താല്‍ പൂര്‍ണം
Feb 16, 2015, 12:50 IST
കോഴിക്കോട്: (www.kvartha.com 16/02/2015) സി.പി.എം പ്രവര്‍ത്തകനും പടിഞ്ഞാറെ മോരിക്കര റിട്ട. പോലീസ് ഉദ്യോഗസ്ഥന്‍ ചെറിയാല ശ്രീധരന്‍ നായരുടെ മകനുമായ ശ്രീജിത്തിനെ (33) മര്‍ദിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് കക്കോടിയില്‍ തിങ്കളാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താല്‍ പൂര്‍ണം. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ഞായറാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു കൊലപാതകം. വീടിനടുത്തുള്ള മോരിക്കര മാളിക്കടവ് കോഴിപറമ്പത്ത് ക്ഷേത്രത്തില്‍ ഉത്സവം കാണുന്നതിനിടെ ശ്രീജിത്തിനെ സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തി ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശ്രീജിത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്ന് ഉടന്‍ തന്നെ
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചു.
മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം ആര്‍.എസ്.എസുകാരാണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. അഞ്ചുപേരെ കേസന്വേഷിക്കുന്ന എലത്തൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മാതാവ്: പത്മിനി. സഹോദരന്‍: ശ്രീജേഷ്.

Also Read:
കര്‍ഷകന്‍ ബൈക്കിടിച്ച് മരിച്ചു
Keywords: Kozhikode, Vehicles, Harthal, Temple, Police,Hospital, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.