നാദാപുരം: (www.kvartha.com 23/01/2015) ഇരുവിഭാഗങ്ങളും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ നാദാപുരത്ത് സി.പി.ഐ.എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. സിബിന്‍(19) ആണ് കൊല്ലപ്പെട്ടത്. തൂണേരിയിലാണ് വ്യാഴാഴ്ച രാത്രി പതിനൊന്നോടെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകരും സി.പി.ഐ.എം പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് പ്രശ്‌നങ്ങള്‍ നിലനിന്നു വരികയായിരുന്നു
സംഭവത്തില് അഞ്ച് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട് രംഗിത് (22), പുത്തലത്ത് അഖില്‍ (24), ലിനീഷ് (24), അനീഷ് (30), വിജീഷ് (27) എന്നിവര്‍ക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു
നെഞ്ചിനേറ്റ മാരക മുറിവാണ് സിബിന്റെ മരണ കാരണം. ഇരു കൂട്ടരു തമ്മിലുള്ള വാക്ക് തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.
സംഭവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ വടകര താലൂക്കില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് അക്രമ സംഭവങ്ങള്‍ തുടരാതിരിക്കാന്‍ പോലീസ് കൂടുതല്‍ നടപടികള്‍ സ്വീകരിച്ചു

Also Read:
ക്രാഫ്റ്റ് ബസാര്‍ മേള ശനിയാഴ്ച തുടങ്ങും
Keywords: Nadapuram, CPI(M), Muslim-League, Murder, Medical College, Kozhikode, Police, Custody, Harthal, LDF, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.