തിരുവനന്തപുരം: (www.kvartha.com 04/10/2015) തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ 50 ശതമാനം സ്്ത്രീസംവരണം അതിനും മുകളില്‍പ്പോകുന്ന വിധത്തിലുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനു സിപിഎം ഒരുങ്ങുന്നു. ജനറല്‍ സീറ്റുകളിലും നിരവധി സ്ത്രീകളെ മല്‍സരിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. യുവജനങ്ങള്‍ക്കും ന്യൂനപനപക്ഷങ്ങള്‍ക്കും മികച്ച പ്രാതിനിധ്യം നല്‍കും. ഇത്തവണ മേയര്‍ സ്ഥാനം വനിതാ സംവരണമായി മാറിയ കൊച്ചി, തൃശൂര്‍, കണ്ണൂര്‍ കോര്‍പറേഷനുകളിലെ മേയര്‍ പദവിയിലേക്കു പരിഗണിക്കുന്നവരിലും ന്യൂനപക്ഷ പ്രാതിനിധ്യമുണ്ടാകും.
കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകളും ഉള്‍പ്പെടെ ആറ് കോര്‍പറേഷനുകളും പിടിച്ചെടുക്കാന്‍ കഴിയുന്ന ആത്മവിശ്വാസത്തോടെയാണ് സിപിഎമ്മിന്റെ തുടക്കം. ഇടതുമുന്നണിയിലെ മറ്റു ഘടക കക്ഷികളുമായി ഒരുതരത്തിലും പ്രാദേശിക തലങ്ങളില്‍ വിയോജിപ്പുകള്‍ നിലനിര്‍ത്തരുതെന്നും തമ്മില്‍ മല്‍സരിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നുമുള്ള കര്‍ശ നിര്‍ദേശമാണ് സിപിഎം കീഴ്ഘടകങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പെന്ന് ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേതന്നെ ഇത്തരം കൂടിയാലോചകളും തീരുമാനങ്ങളും ഉണ്ടായ ഏക പാര്‍ട്ടിയും സിപിഎം ആണെന്ന് അറിയുന്നു.
അതേസമയം, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം പട്ടിക ജാതി സംവരണമായിപ്പോയതിലെ വിഷമം മറയ്ക്കാന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുള്ള രൂപരേഖ തയ്യാറാക്കുകയാണ് മുസ്്‌ലിം ലീഗ്. കണ്ണൂര്‍ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനുവേണ്ടിയും യുഡിഎഫില്‍ പിടിമുറുക്കാനാണ് ലീഗ് നീക്കം.
പ്രാദേശികമായി യുഡിഎഫിനു പുറത്തുള്ള ആരുമായും യാതൊരുവിധ നീക്കുപോക്കും അടവു നയവും അനുവദിക്കില്ലെന്ന് കീഴ്ഘടകങ്ങളെ ലീഗ് അറിയിച്ചുകഴിഞ്ഞു. മുമ്പ് സിപിഎമ്മുമായി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ അടവുനയത്തിന്റെ ഓര്‍മ ഉള്ളതുകൊണ്ട് ലീഗിനെ സംശയത്തോടെ നോക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസിലുള്ളതാണ് കാരണം. എന്നാല്‍ ലീഗിന്റെ പ്രധാന ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷ ഭിന്നത പലയിടത്തും പരസ്പര മല്‍സരമായി മാറിയേക്കുമെന്നു ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.
എസ്എന്‍ഡിപി പ്രവര്‍ത്തകരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബിജെപിക്കുമേലുള്ള കേന്ദ്ര സമ്മര്‍ദം നിലനില്‍ക്കെ, ്‌തെക്കന്‍ കേരളത്തിലെ പലയിടത്തും എസ്എന്‍ഡിപി പ്രവര്‍ത്തകരെ പരിഗണിക്കാന്‍ സിപിഎമ്മും മനസ്സറിയിച്ചുകഴിഞ്ഞു. വെള്ളാപ്പള്ളിയുടെ നയങ്ങളോടു യോജിപ്പില്ലാത്തവരെയാകും പരിഗണിക്കുക. മലബാറില്‍ കാന്തപുരം വിഭാഗത്തിന്റെ നോമിനികള്‍ക്ക് വ്യാപകമായി സിപിഎം സീറ്റ് നല്‍കുമെന്നാണു വിവരം. എന്‍എസ്എസിനും ഇതേ പരിഗണന നല്‍കും. കാന്തപുരം വിഭാഗത്തില്‍ നിന്നു സ്ത്രീകളെ സ്ഥാനാര്‍ത്ഥികളായി നിര്‍ദേശിക്കില്ല എന്ന നയം ഉള്ളതാണ് സിപിഎമ്മിനെ വെട്ടിലാക്കുന്നത്. സ്ത്രീസംവരണ സീറ്റുകളില്‍ ഇത് തലവേദനയാകുമെന്നും ഒരിടത്തും സ്ത്രീ സ്്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ കാന്തപുരം വിഭാഗം തയ്യാറാകില്ലെന്നുമാണത്രേ അറിയിച്ചിരിക്കുന്നത്.
കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ കോര്‍പറേഷനുകളും ഉള്‍പ്പെടെ ആറ് കോര്‍പറേഷനുകളും പിടിച്ചെടുക്കാന്‍ കഴിയുന്ന ആത്മവിശ്വാസത്തോടെയാണ് സിപിഎമ്മിന്റെ തുടക്കം. ഇടതുമുന്നണിയിലെ മറ്റു ഘടക കക്ഷികളുമായി ഒരുതരത്തിലും പ്രാദേശിക തലങ്ങളില്‍ വിയോജിപ്പുകള്‍ നിലനിര്‍ത്തരുതെന്നും തമ്മില്‍ മല്‍സരിക്കുന്ന സ്ഥിതി ഉണ്ടാകരുതെന്നുമുള്ള കര്‍ശ നിര്‍ദേശമാണ് സിപിഎം കീഴ്ഘടകങ്ങള്‍ക്കു നല്‍കിയിരിക്കുന്നത്. നവംബര്‍ രണ്ട്, അഞ്ച് തീയതികളിലാണ് തെരഞ്ഞെടുപ്പെന്ന് ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേതന്നെ ഇത്തരം കൂടിയാലോചകളും തീരുമാനങ്ങളും ഉണ്ടായ ഏക പാര്‍ട്ടിയും സിപിഎം ആണെന്ന് അറിയുന്നു.
അതേസമയം, മലപ്പുറം നഗരസഭാ ചെയര്‍മാന്‍ സ്ഥാനം പട്ടിക ജാതി സംവരണമായിപ്പോയതിലെ വിഷമം മറയ്ക്കാന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിക്കാനുള്ള രൂപരേഖ തയ്യാറാക്കുകയാണ് മുസ്്‌ലിം ലീഗ്. കണ്ണൂര്‍ കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിനുവേണ്ടിയും യുഡിഎഫില്‍ പിടിമുറുക്കാനാണ് ലീഗ് നീക്കം.
പ്രാദേശികമായി യുഡിഎഫിനു പുറത്തുള്ള ആരുമായും യാതൊരുവിധ നീക്കുപോക്കും അടവു നയവും അനുവദിക്കില്ലെന്ന് കീഴ്ഘടകങ്ങളെ ലീഗ് അറിയിച്ചുകഴിഞ്ഞു. മുമ്പ് സിപിഎമ്മുമായി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ അടവുനയത്തിന്റെ ഓര്‍മ ഉള്ളതുകൊണ്ട് ലീഗിനെ സംശയത്തോടെ നോക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസിലുള്ളതാണ് കാരണം. എന്നാല്‍ ലീഗിന്റെ പ്രധാന ശക്തി കേന്ദ്രമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസും ലീഗും തമ്മില്‍ നിലനില്‍ക്കുന്ന രൂക്ഷ ഭിന്നത പലയിടത്തും പരസ്പര മല്‍സരമായി മാറിയേക്കുമെന്നു ലീഗ്, കോണ്‍ഗ്രസ് നേതാക്കള്‍ രഹസ്യമായി സമ്മതിക്കുന്നു.
Keywords: Kerala, CPI(M), CPIM to field more women and youth in local self elections.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.