ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇടുക്കി: സിപിഎം ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണിക്കെതിരെയുള്ള കേസുകള്‍ നടത്താന്‍ ഒരു കോടി രൂപ പിരിക്കാന്‍ പാര്‍ട്ടി തീരുമാനം. 50 ലക്ഷം വിവിധ ഏരിയ കമ്മിറ്റികളും 50 ലക്ഷം എം.എം മണിയും കെ.കെ ജയചന്ദ്രനും ചേര്‍ന്ന് പിരിക്കണമെന്നാണ് തീരുമാനം.
അറസ്റ്റുണ്ടായാല്‍ ജില്ലയില്‍ ഹര്‍ത്താല്‍ നടത്തും. അറസ്റ്റിനെ തടയുന്നതിനായി എം.എം മണിയെ ഒളിവില്‍ പാര്‍പ്പിക്കാനും തീരുമാനമായി. ഈ മാസം 22ന് കേന്ദ്രകമ്മിറ്റി ചേരുന്നതുവരെ ഒളിവില്‍ പാര്‍പ്പിക്കുമെന്നാണ് സൂചന. രാജാക്കാട് ചേര്‍ന്ന പാര്‍ട്ടി യോഗത്തിലാണ് ഈ തീരുമാനങ്ങള്‍ ഉയര്‍ന്നുവന്നത്.
ടിപി ചന്ദ്രശേഖരന് വധത്തെതുടര്‍ന്ന് ഇടുക്കിയില്‍ നടത്തിയ വിശദീകരണ യോഗത്തില്‍ ഇടുക്കിയിലുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് പ്രസംഗിച്ചത് വിവാദമായിരുന്നു. ഇതിനെത്തുടര്‍ന്ന് അഞ്ചേരി ബേബി വധക്കേസുള്‍പ്പെടെ മൂന്ന് കൊലക്കേസുകള്‍ പുനരന്വേഷിക്കാന്‍ ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിരുന്നു. ഈ കേസുകളില്‍ ചോദ്യം ചെയ്യുന്നതിനായി മണിയോട് ഹാജരാകാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഇതിന് തയ്യാറാകാതെ അന്വേഷണ സംഘത്തിന്റെ മുന്പില് ഹാജരാകാന്‍ 10 ദിവസം കൂടി സമയപരിധി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ തനിക്കെതിരായ എഫ്.ഐ.ആര് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാനും പദ്ധതിയുണ്ട്.
Keywords: Idukki, Kerala, Case, M.M Mani, CPIM
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.
