ഗുരുവിനെ കുരിശില്‍ തറയ്ക്കല്‍ വിവാദം; മാപ്പു പറയണോ അതോ ഗോഡ്‌സേ, കുല്‍ബര്‍ഗി ഘാതകരെ തുറന്നു കാട്ടണോ എന്ന ആശയക്കുഴപ്പത്തില്‍ സിപിഎം
Sep 8, 2015, 13:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 08.09.2015) കാവിയിട്ടവര്‍ ശ്രീനാരായണ ഗുരുവിനെ കുരിശില്‍ തറച്ചതായി ചിത്രീകരിച്ച നിശ്ചല ദൃശ്യം കൃഷ്ണജയന്തി ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിച്ചു പുലിവാല്‍ പിടിച്ച സിപിഎം മാപ്പു പറയുമോ അതോ നടപടിയെ ന്യായീകരിച്ചു മേല്‍ക്കൈനേടാന്‍ ശ്രമിക്കുമോ എന്ന ആകാംക്ഷയോടെ കേരള രാഷ്ട്രീയം.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ വൈകാതെ ഖേദം പ്രകടിപ്പിക്കുമെന്നാണു എസ്എന്‍ഡിപി യോഗവും ബിജെപിയും കരുതുന്നത്. അതു സ്വീകാര്യമല്ലെന്നും ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തിയതിലെ മുറിവ് ശ്രീനാരായണീയരുടെ ഉള്ളില്‍ നിന്നു മായില്ലെന്നും മറ്റും പ്രതികരിക്കാനും ഇപ്പോള്‍തന്നെ തീരുമാനിച്ചു വച്ചിരിക്കുന്നുവെന്നാണു വിവരം.
സിപിഎമ്മിനെതിരേ ഈ പ്രശ്‌നം സജീവമാക്കി നിലനിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണിത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം അതിനു മൗനാനുവാദം നല്‍കുന്ന നിലപാടാണ് എടുക്കുന്നത്. അതേസമയം, ഈ പ്രശ്‌നത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നത് കാര്യമറിയാതെയാണ് എന്ന തരത്തില്‍ വിശദമായ വിശദീകരണത്തിനു സിപിഎം തയ്യാറെടുക്കുന്നതായുമുണ്ട് സൂചന.
ഗുരുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സാമൂഹിക നവോത്ഥാന പ്രസ്ഥാനമായ എസ്എന്‍ഡിപി യോഗത്തെ സംഘ്പരിവാറിനു കീഴ്‌പ്പെടുത്താനുള്ള നീക്കത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുക മാത്രമാണു ചെയ്തതെന്ന വിശദീകരണമായേക്കും ഉണ്ടാവുക. പിണറായി വിജയനും കണ്ണൂര്‍ ജില്ലാ നേതൃത്വവും മാത്രമല്ല ഡോ. തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരും വാദിക്കുന്നത് ഇത്തരമൊരു വിശദീകരണത്തിനു വേണ്ടിയാണ്.
ഖേദം പ്രകടിപ്പിക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും മറ്റേ വിശദീകരണം പാര്‍ട്ടി അണികള്‍ക്കും മതേതര വിശ്വാസികള്‍ക്കും സ്വീകാര്യമായിരിക്കുമെന്നുമാണ് വാദം. പാര്‍ട്ടി ഈ പ്രശ്‌നത്തില്‍ എന്തു നിലപാടെടുത്താലും പാര്‍ട്ടിക്കെതിരെ കുപ്രചാരണം നടത്തുന്നവരെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നിരിക്കെ തന്റേടത്തോടെ ഉറച്ചുനിന്നു വിശദീകരിക്കണമെന്ന വാദമാണ് ഈ വിഭാഗത്തിന്റേത്.
ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഘോഷയാത്രയില്‍ കര്‍ണാടകയിലെ കുല്‍ബര്‍ഗി വധം, ഗാന്ധിവധം
തുടങ്ങിയവയേക്കുറിച്ചും നിശ്ചല ദൃശ്യങ്ങളുണ്ടായിരുന്നു. അവയൊക്കെ പ്രതീകമാത്മാകമായി ചിത്രീകരിച്ചത് ഫാസിസ്റ്റുകളുടെ അതിക്രമങ്ങളെയാണ്. പാര്‍ട്ടി ആ വധങ്ങള്‍ക്കും ഉത്തരവാദിയാണെന്ന ആരോപണം കേള്‍ക്കേണ്ടവരുമോ എന്ന് ചോദിക്കുന്ന നേതാക്കളുണ്ട്.
ഗുരുവിനെ കുരിശില്‍ തറച്ചതായുള്ള നിശ്ചല ദൃശ്യം പാര്‍ട്ടിക്കെതിരേ ആയുധമാക്കാമെങ്കില്‍ ഗാന്ധിവധവും കുല്‍ബര്‍ഗി വധവും മറ്റും യഥാര്‍ത്ഥത്തില്‍ ചെയ്തവര്‍ക്കെതിരേ വന്‍ കാമ്പയിന്‍ തുടങ്ങുകയാണു പാര്‍ട്ടി ചെയ്യേണ്ടതെന്ന വാദത്തിനാണു മുന്‍തൂക്കമെന്നും അറിയുന്നു. പകരം, വിവാദ നിശ്ചലദൃശ്യത്തിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതുപോലുള്ള അബദ്ധത്തിലേക്കു നീങ്ങുന്നത് കൂടുതല്‍ തിരിച്ചടിയാകുമെന്നാണു യുവജന, വിദ്യാര്‍ത്ഥി നേതാക്കളുടെയും നിലപാട്. പുറത്താകട്ടെ, പാര്‍ട്ടി മാപ്പു പറഞ്ഞിട്ട് അതു മുതലെടുത്തു പാര്‍ട്ടിയെ അപമാനിക്കാന്‍ കോണ്‍ഗ്രസും കാത്തിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
Keywords: CPIM in huge dilemma on Sree Narayana Guru issue, Thiruvananthapuram, Politics, Pinarayi vijayan, Thomas Issac, Kannur, Kerala.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍തന്നെ വൈകാതെ ഖേദം പ്രകടിപ്പിക്കുമെന്നാണു എസ്എന്‍ഡിപി യോഗവും ബിജെപിയും കരുതുന്നത്. അതു സ്വീകാര്യമല്ലെന്നും ഗുരുവിനെ അപകീര്‍ത്തിപ്പെടുത്തിയതിലെ മുറിവ് ശ്രീനാരായണീയരുടെ ഉള്ളില്‍ നിന്നു മായില്ലെന്നും മറ്റും പ്രതികരിക്കാനും ഇപ്പോള്‍തന്നെ തീരുമാനിച്ചു വച്ചിരിക്കുന്നുവെന്നാണു വിവരം.
സിപിഎമ്മിനെതിരേ ഈ പ്രശ്‌നം സജീവമാക്കി നിലനിര്‍ത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ബിജെപി അജണ്ടയുടെ ഭാഗമാണിത്. വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ എസ്എന്‍ഡിപി യോഗം അതിനു മൗനാനുവാദം നല്‍കുന്ന നിലപാടാണ് എടുക്കുന്നത്. അതേസമയം, ഈ പ്രശ്‌നത്തില്‍ സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കുന്നത് കാര്യമറിയാതെയാണ് എന്ന തരത്തില്‍ വിശദമായ വിശദീകരണത്തിനു സിപിഎം തയ്യാറെടുക്കുന്നതായുമുണ്ട് സൂചന.
ഗുരുവിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച സാമൂഹിക നവോത്ഥാന പ്രസ്ഥാനമായ എസ്എന്‍ഡിപി യോഗത്തെ സംഘ്പരിവാറിനു കീഴ്‌പ്പെടുത്താനുള്ള നീക്കത്തെ പ്രതീകാത്മകമായി ചിത്രീകരിക്കുക മാത്രമാണു ചെയ്തതെന്ന വിശദീകരണമായേക്കും ഉണ്ടാവുക. പിണറായി വിജയനും കണ്ണൂര്‍ ജില്ലാ നേതൃത്വവും മാത്രമല്ല ഡോ. തോമസ് ഐസക് ഉള്‍പ്പെടെയുള്ളവരും വാദിക്കുന്നത് ഇത്തരമൊരു വിശദീകരണത്തിനു വേണ്ടിയാണ്.
ഖേദം പ്രകടിപ്പിക്കുന്നത് പാര്‍ട്ടിക്ക് വലിയ തിരിച്ചടി ഉണ്ടാക്കുമെന്നും മറ്റേ വിശദീകരണം പാര്‍ട്ടി അണികള്‍ക്കും മതേതര വിശ്വാസികള്‍ക്കും സ്വീകാര്യമായിരിക്കുമെന്നുമാണ് വാദം. പാര്‍ട്ടി ഈ പ്രശ്‌നത്തില്‍ എന്തു നിലപാടെടുത്താലും പാര്‍ട്ടിക്കെതിരെ കുപ്രചാരണം നടത്തുന്നവരെ ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്നിരിക്കെ തന്റേടത്തോടെ ഉറച്ചുനിന്നു വിശദീകരിക്കണമെന്ന വാദമാണ് ഈ വിഭാഗത്തിന്റേത്.
ശ്രീകൃഷ്ണ ജയന്തി ദിനത്തിലെ ഘോഷയാത്രയില്‍ കര്‍ണാടകയിലെ കുല്‍ബര്‍ഗി വധം, ഗാന്ധിവധം
ഗുരുവിനെ കുരിശില്‍ തറച്ചതായുള്ള നിശ്ചല ദൃശ്യം പാര്‍ട്ടിക്കെതിരേ ആയുധമാക്കാമെങ്കില്‍ ഗാന്ധിവധവും കുല്‍ബര്‍ഗി വധവും മറ്റും യഥാര്‍ത്ഥത്തില്‍ ചെയ്തവര്‍ക്കെതിരേ വന്‍ കാമ്പയിന്‍ തുടങ്ങുകയാണു പാര്‍ട്ടി ചെയ്യേണ്ടതെന്ന വാദത്തിനാണു മുന്‍തൂക്കമെന്നും അറിയുന്നു. പകരം, വിവാദ നിശ്ചലദൃശ്യത്തിന്റെ പേരില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതുപോലുള്ള അബദ്ധത്തിലേക്കു നീങ്ങുന്നത് കൂടുതല്‍ തിരിച്ചടിയാകുമെന്നാണു യുവജന, വിദ്യാര്‍ത്ഥി നേതാക്കളുടെയും നിലപാട്. പുറത്താകട്ടെ, പാര്‍ട്ടി മാപ്പു പറഞ്ഞിട്ട് അതു മുതലെടുത്തു പാര്‍ട്ടിയെ അപമാനിക്കാന്‍ കോണ്‍ഗ്രസും കാത്തിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
Also Read:
കുഡ്‌ലു ബാങ്ക് കൊള്ള: ഒരു യുവാവ് നിരീക്ഷണത്തില്‍
Keywords: CPIM in huge dilemma on Sree Narayana Guru issue, Thiruvananthapuram, Politics, Pinarayi vijayan, Thomas Issac, Kannur, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.