SWISS-TOWER 24/07/2023

Safari Park | എംവി ഗോവിന്ദന്റെ സ്വപ്ന പദ്ധതിയായ സഫാരി പാര്‍കിനെതിരെ എതിര്‍പ്പുമായി സി പി ഐ ട്രേഡ് യൂനിയന്‍ സംഘടന

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജില്ലയില്‍ സിപിഎം, സിപിഐ ബന്ധം വീണ്ടും വഷളാകുന്നു. കീഴാറ്റൂരില്‍ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്നതിനിടെയാണ് തളിപറമ്പ് മണ്ഡലത്തിലെ സഫാരി പാര്‍കിനെ ചൊല്ലിയുളള തര്‍ക്കം ഉടലെടുക്കുന്നത്. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്റെ സ്വപ്ന പദ്ധതിക്കെതിരെയാണ് സിപിഐ ട്രേഡ് യൂനിയന്‍ സംഘടനയായ എ ഐ ടി യു സി പരസ്യമായി രംഗത്തുവന്നത്.

ഏഷ്യയിലെ ഏറ്റവും വലിയ കറപ്പ തോട്ടം ഉള്‍ക്കൊളളുന്ന നാടുകാണി പ്ലാന്റേഷന്‍ സ്ഥലത്ത് സഫാരി പാര്‍ക് സ്ഥാപിക്കാനുളള നീക്കത്തില്‍ നിന്നും സര്‍കാര്‍ പിന്തിരിയണമെന്ന് എ ഐ ടി യു സി ജില്ലാഭാരവാഹികളുടെ യോഗം സര്‍കാരിനോട് ആവശ്യപ്പെട്ടു.

Safari Park | എംവി ഗോവിന്ദന്റെ സ്വപ്ന പദ്ധതിയായ സഫാരി പാര്‍കിനെതിരെ എതിര്‍പ്പുമായി സി പി ഐ ട്രേഡ് യൂനിയന്‍ സംഘടന

യോഗത്തില്‍ പ്രസിഡന്റ് എം ഗംഗാധരന്‍ അധ്യക്ഷനായി. സംസ്ഥാന സെക്രടറി സി പി മുരളി, വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍, സംസ്ഥാന വര്‍കിങ് കമിറ്റിയംഗം സി പി സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രടറി കെ ടി ജോസ് റിപോര്‍ട് അവതരിപ്പിച്ചു.

Keywords:  CPI trade union organization opposes MV Govindan's dream project Safari Park, Kannur, News, Politics, CPI Trade Union Organization, MV Govindan, CPM,  Dream Project, Safari Park, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia