CPI | ശശി തരൂരിന് മുൻപിൽ വിയർക്കുന്നു; തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെ ഇറക്കാൻ സിപിഐ

 


/ നവോദിത്ത് ബാബു

തിരുവനന്തപുരം: (KVARTHA) രാജ്യം ഉറ്റുനോക്കുന്ന തിരുവനന്തപുരം പാർലമെൻ്റ് മണ്ഡലത്തിൽ പൊതു സ്വതന്ത്രനെ സിപിഐ മത്സരിപ്പിക്കാനായി തേടുന്നു. വിശ്വപൗരൻ ഡോ. ശശി തരൂരിനെതിരെ മത്സരിക്കാൻ സി.പി.ഐ യിലെ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ മത്സരിക്കാൻ വിസമ്മതിച്ചതോടെയാണ് ജയസാധ്യതയുള്ള പൊതു സ്വതന്ത്രനെ കളത്തിലിറക്കാൻ സി.പി.ഐ ഒരുങ്ങുന്നത്. നേരത്തെ മന്ത്രി ജി.ആർ അനിലിനെയും പരിഗണിച്ചിരുന്നുവെങ്കിലും അദ്ദേഹവും പിൻമാറുകയായിരുന്നു.

CPI | ശശി തരൂരിന് മുൻപിൽ വിയർക്കുന്നു; തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെ ഇറക്കാൻ സിപിഐ

ഇടതു ചിന്തയുള്ള സാഹിത്യ, സാംസ്കാരിക, കലാ രംഗങ്ങളിൽ മികവു തെളിയിച്ചയാളെയാണ് പാർട്ടി ലക്ഷ്യമിടുന്നത്. സി.പി.ഐ സഹയാത്രികനായ ചലച്ചിത്ര സംവിധായകൻ വിനയൻ ഉൾപ്പെടെയുള്ളവരെ ഈക്കാര്യത്തിൽ പരിഗണിക്കുന്നുണ്ട്. ഇടതു - വലത് മുന്നണികളും എൻ.ഡി.എയും ഏറ്റുമുട്ടുന്ന തിരുവനന്തപുരത്ത് അതിശക്തമായ ത്രികോണമത്സരമാണ് കഴിഞ്ഞ തവണ നടന്നത്. മൂന്നാം സ്ഥാനത്തായിരുന്നു കഴിഞ്ഞ തവണ സി.പി.ഐയുടെ സ്ഥാനം. ഈ ക്ഷീണം മറികടക്കാൻ അതീവ ജാഗ്രതയോടുള്ള സ്ഥാനാർത്ഥി നിർണയമാണ് സി.പി.ഐ നടത്തുക.

ജാതി മത -സാമുദായിക സമവാക്യങ്ങൾ പാലിച്ചു കൊണ്ടാണ് തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാർത്ഥിയെ കളത്തിലിറങ്ങുക. ഇന്ത്യാ മുന്നണിയുടെ ഭാഗമാണെങ്കിലും കോൺഗ്രസുമായി അതിശക്തമായ പോരാട്ടത്തിനാണ് സി.പി.ഐ തയ്യാറെടുക്കുന്നത്. തലസ്ഥാന നഗരിയായ തിരുവനന്തപുരം കോൺഗ്രസിൻ്റെ ദേശീയ നേതാവായ ശശി തരൂരിനെതിരെ അതിശക്തമായ മത്സരത്തിനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ, ചലച്ചിത്രനടൻ കൃഷ്ണകുമാർ എന്നിവരിൽ ഒരാളെ കളത്തിലിറക്കാനാണ് ബി.ജെ.പി ദേശീയ നേതൃത്വത്തിൻ്റെ തീരുമാനം.
  
CPI | ശശി തരൂരിന് മുൻപിൽ വിയർക്കുന്നു; തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെ ഇറക്കാൻ സിപിഐ

Keywords: CPI, LDF, Politics, Lok Sabha election, Kerala, Thiruvananthapuram, Shashi Tharoor, Nation, Citizen, Pannyan Raveendran, G. R. Anil, Literature, Cultural, Art, Vinayan, NDA, Congress, BJP, CPI to field Independent in Thiruvananthapuram.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia