SWISS-TOWER 24/07/2023

Criticized | 'മുഖ്യമന്ത്രിക്ക് ലാളിത്യമില്ല, സര്‍കാരിന്റെ മുഖം വികൃതം, ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകും';സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സര്‍കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനം. സര്‍കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാല്‍ ഗുണം ചെയ്യില്ലെന്നുമുള്ള വിമര്‍ശനമാണ് യോഗത്തില്‍ പ്രധാനമായും ഉയര്‍ന്നത്. തെറ്റുകള്‍ തിരുത്താതെ മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി.

Criticized | 'മുഖ്യമന്ത്രിക്ക് ലാളിത്യമില്ല, സര്‍കാരിന്റെ മുഖം വികൃതം, ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകും';സിപിഐ സംസ്ഥാന കൗണ്‍സിലില്‍ രൂക്ഷ വിമര്‍ശനം

സര്‍കാര്‍ ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകും. മുഖ്യമന്ത്രിക്കു ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റാണ്. എല്ലാത്തിനും മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടു കാര്യമില്ല. മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും യോഗം അഭിപ്രായപ്പെട്ടു. സര്‍കാരില്‍ സര്‍വത്ര അഴിമതിയെന്ന ആക്ഷേപവും ഉയര്‍ന്നു.

സര്‍കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണ്. കോര്‍പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സര്‍കാര്‍. മണ്ഡല സന്ദര്‍ശനത്തില്‍ പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്. മുന്നണിയെ ജയിപ്പിച്ചതു സാധാരണക്കാരാണ്.

കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസ്സും കൊണ്ടു കാര്യമില്ല. രണ്ടര വര്‍ഷം സര്‍കാര്‍ ഒന്നും ചെയ്തില്ലെന്ന വിമര്‍ശനവും ഉയര്‍ന്നു. സിപിഐ മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനമുണ്ടായി. മന്ത്രിമാരുടെ ഓഫിസുകളില്‍ ഒന്നും നടക്കുന്നില്ല. ഓഫിസുകളില്‍ പലരും തിരിഞ്ഞു നോക്കുന്നില്ല. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. രണ്ടു മന്ത്രിമാര്‍ ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്ന് റവന്യൂ, കൃഷി മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാര്‍ ഒന്നും ചെയ്യുന്നില്ലെന്നും തോന്നും പോലെ പ്രവര്‍ത്തിക്കുന്നുവെന്നും മാങ്കോട് രാധാകൃഷ്ണന്‍ വിമര്‍ശിച്ചു.

പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോള്‍ പാണ്ഡവരെ പോലെ ഇരിക്കരുതെന്നും വിദുരരായി മാറണമെന്നും അജിത് കൊളാടി ചൂണ്ടിക്കാട്ടി. സര്‍കാരിന്റേയും പാര്‍ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നു. പഞ്ചപാണ്ഡവരെ പോലെ മൗനികളാകരുത്. ധര്‍മം സംരക്ഷിക്കാന്‍ വിദുരരാകണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അജിത് കൊളാടി പറഞ്ഞു.

Keywords:  CPI State Council criticized state government, Thiruvananthapuram, News, Politics, CPI State Council, Criticized, Pinarayi Govt, Media, Minister, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia