Welfare Pension | ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് സിപിഐ; എത്രയും വേഗം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

 


തിരുവനന്തപുരം: (KVARTHA) ക്ഷേമപെന്‍ഷന്‍ നല്‍കാത്തതില്‍ ഇടതുമുന്നണി യോഗത്തില്‍ വിമര്‍ശനവുമായി സിപിഐ. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവലോകനം ചെയ്യുന്നതിനു ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച വിമര്‍ശനം നടന്നത്. ഏഴു മാസത്തെ പെന്‍ഷന്‍ കുടിശികയാണെന്നും ഇതു പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്നുമായിരുന്നു സിപിഐ യുടെ വിമര്‍ശനം.

എന്നാല്‍ പെന്‍ഷന്‍ എത്രയും വേഗം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേതാക്കളെ അറിയിച്ചു.

Welfare Pension | ക്ഷേമപെന്‍ഷന്‍ നല്‍കാത്തത് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തിരിച്ചടിയാകുമെന്ന് സിപിഐ; എത്രയും വേഗം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

അതേസമയം വന്യജീവി ആക്രമണം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വലിയ വിഷയമായി മാറുന്നുണ്ടെന്ന് എന്‍സിപി ചൂണ്ടിക്കാണിച്ചു. ഇതിനു മറുപടിയായി കേന്ദ്ര വനംനിയമമാണ് പ്രശ്‌നമെന്നും ഇതു ചൂണ്ടിക്കാട്ടി പ്രചാരണം നടത്തണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. കേന്ദ്രനിയമപ്രകാരം വന്യജീവികളെ കൊല്ലുന്നതിന് നിയന്ത്രണമുണ്ട്. സംസ്ഥാനത്തിനു ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ ഉള്‍പെടെ ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രി വിശദീകരിച്ചു.

Keywords: CPI says non-payment of welfare pension will cause setback in election campaign, Thiruvananthapuram, News, Welfare Pension, Election Campaign, Lok Sabha Election, Criticism, Pension, Wild Animal Attack, CM Pinarayi Vijayan, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia