കെ റെയില്‍ വിവാദങ്ങളുടെ തീച്ചൂളയില്‍ തിളച്ചുപൊങ്ങുന്നു; കേരളത്തോട് ചെയ്യുന്ന മഹാപാതകമെന്ന് സി പി ഐ പോഷക സംഘടന

 


തിരുവനന്തപുരം: (www.kvartha.com 02.01.2022) വിവാദങ്ങളുടെ തീച്ചൂളയില്‍ തിളച്ചുപൊങ്ങുന്ന കെ റെയില്‍ പദ്ധതിക്കെതിരെ സി പി ഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതി വീണ്ടും രംഗത്ത്. നാടിനോട് ചെയ്യുന്ന മഹാപാതകമാണ് പദ്ധതിയെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് ആലംകോട് ലീലാകൃഷ്ണന്‍. സംഘടന നിലപാടിനെതിരെ സി പി ഐ സംസ്ഥാന സെക്രടറി കാനം രാജേന്ദ്രനടക്കം രംഗത്ത് വന്നിരുന്നെങ്കിലും തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് ആലംകോട് ലീലാകൃഷ്ണന്‍ വ്യക്തമാക്കി. പാവപ്പെട്ടവരോടുള്ള പക്ഷാപാതിത്വമായിരുന്നു ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട്. എന്നാല്‍ കെ റെയില്‍ പദ്ധതിയിലൂടെ കോര്‍പറേറ്റ് അജെൻഡകള്‍ ഒളിച്ചുകടത്തുകയാണെന്നും അദ്ദേഹം ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ചു.
               
കെ റെയില്‍ വിവാദങ്ങളുടെ തീച്ചൂളയില്‍ തിളച്ചുപൊങ്ങുന്നു; കേരളത്തോട് ചെയ്യുന്ന മഹാപാതകമെന്ന് സി പി ഐ പോഷക സംഘടന

ഇടത് ബുദ്ധിജീവികളുടെ സംഘടനയായ ശാസ്ത്രസാഹിത്യപരിഷത് പദ്ധതിക്കെതിരെ ആഞ്ഞടിച്ചിരുന്നു. അവരെ അനുനയിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് യുവകലാസാഹിതി വീണ്ടും നിലപാട് വ്യക്തമാക്കിയത്. സി പി ഐ സംസ്ഥാന കൗൻസിലിലും പദ്ധതിക്കെതിരെ ആശങ്ക ഉയര്‍ന്നിരുന്നു. പാര്‍ടി യുവജനസംഘടനയായ എ ഐ വൈ എഫ് കെ റെയിലിനെതിരെ പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍ എല്‍ ഡി എഫിന്റെ പ്രകടനപദ്ധതിയില്‍ നടപ്പാക്കുമെന്ന് പറഞ്ഞ പദ്ധതിക്കെതിരെ പ്രമേയം പാസാക്കാന്‍ കഴിയില്ലെന്നാണ് സംസ്ഥാന സെക്രടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

പദ്ധതിയുമായി ബന്ധപ്പെട്ട് സി പി എം എംപിമാര്‍ കേന്ദ്ര റെയില്‍ മന്ത്രിയെ സന്ദര്‍ശിക്കാന്‍ പോകുംമുമ്പ് സി പി ഐ എംപി ബിനോയ് വിശ്വത്തെ വിളിച്ചിരുന്നെങ്കിലും അദ്ദേഹം പോയില്ല. പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാകുമെന്നും അതിനാല്‍ താന്‍ പദ്ധതിക്ക് എതിരാണെന്നും ഉള്ള നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നതെന്ന് അറിയുന്നു. പദ്ധതിയുടെ ഡീറ്റെയില്‍ഡ് പ്രോജക്ട് റിപോര്‍ടിന്റെ ഏതാനും ഭാഗങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു. പൊതുഗതാഗതസംവിധാനത്തെ തകര്‍ക്കുന്ന കാര്യങ്ങളാണ് അതിലുള്ളതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.

ദേശീയപാതാ വികസനത്തിനടക്കം കെ റെയില്‍ തടസമാകുമെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. അതേസമയം റോഡിന് വീതികൂട്ടിയാലും അഞ്ച് വര്‍ഷം കൊണ്ട് വാഹനസാന്ദ്രത വര്‍ധിച്ച് പഴയരീതിയിലെത്തുമെന്നും റെയില്‍ സംവിധാനത്തിന് ആ പ്രശ്‌നം ഇല്ലെന്നുമാണ് കെ റെയില്‍ അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.

Keywords:   CPI Organization against K Rail, Kerala, News, Thiruvananthapuram, CPI, Central, MP, Media,V.D Satheeshan, Vehicles, K rail,project,state president, National Highway, CPI Organization against K Rail. < !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia