പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഐ

 


ADVERTISEMENT

കൊല്ലം: (www.kvartha.com 25.02.2018) പ്രവാസിയായ പുനലൂര്‍ സ്വദേശി സുഗതന്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ ഉത്തരവാദിത്വം എഐവൈഎഫിനാണെന്ന തരത്തിലുള്ള ആരോപണങ്ങളും പ്രചരണങ്ങളും തികച്ചും രാഷ്ട്രീയപ്രേരിതമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി എന്‍ അനിരുദ്ധന്‍. വ്യക്തിപരമായി സുഗതനെ കാണുകയോ ഭീഷണിപ്പെടുത്തുകയോ സ്ഥാപനം തുടങ്ങുന്നതിന് തടസ്സം നില്‍ക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ അറിയിച്ചു. അനധികൃതമായി വയല്‍ നികത്തി നിര്‍മ്മിക്കുന്ന കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റും കെട്ടിടനമ്പരും നല്‍കുന്ന വിളക്കുടി പഞ്ചായത്ത് സെക്രട്ടറിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭത്തിന്റെ പാതയിലായിരുന്നു എഐവൈഎഫ് ഇളമ്പല്‍ ലോക്കല്‍ കമ്മിറ്റി. ഇവിടെ വയല്‍ നികത്തിയ സ്ഥലം പാട്ടത്തിനെടുത്ത് വര്‍ക്ക്‌ഷോപ്പ് തുടങ്ങുന്നതിനായി പഞ്ചായത്ത് അധികൃതരുടെ മൗനാനുവാദത്തോടെ പണി തുടങ്ങിയപ്പോള്‍ തന്നെ എഐവൈഎഫ് ഈ നിയമവിരുദ്ധ നടപടി ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ കൊണ്ടുവരികയുണ്ടായി.

പ്രവാസിയുടെ ആത്മഹത്യ; എഐവൈഎഫിനെതിരായ ആരോപണം അടിസ്ഥാനരഹിതമെന്ന് സിപിഐ


എഐവൈഎഫിന്റെയും മറ്റും പരാതിയെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവ് നല്‍കി. നിയമാനുസൃതമായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന് നമ്പര്‍ കൊടുക്കുന്നതിന് എഐവൈഎഫ് എതിരല്ല. ഇത് നിയമവിരുദ്ധമായി നിര്‍മ്മിച്ചതെന്ന് ബോദ്ധ്യമായതിനാലാകാം പഞ്ചായത്ത് അധികൃതര്‍ സ്‌റ്റോപ്പ് മെമ്മോ കൊടുത്തത്. തുടര്‍ന്ന് ഷെഡ്ഡ് പൊളിക്കാന്‍ ജോലിക്കാരുമായി ഉടമയെത്തുകയായിരുന്നു. തുടര്‍ന്നാണ് നിര്‍ഭാഗ്യകരമായ സംഭവം ഉണ്ടായതെന്നുവേണം കരുതാന്‍.

പണം ആവശ്യപ്പെട്ടത് സംബന്ധിച്ച് ഇപ്പോള്‍ ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ എഐവൈഎഫിനെ അപമാനിക്കാന്‍ കിട്ടിയ അവസരം ഉപയോഗപ്പെടുത്തുന്നു എന്നുമാത്രമേ പറയാനുള്ളു. സ്ഥലത്തെ ശത്രുക്കള്‍ പോലും എഐവൈഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ ഇങ്ങനെയൊരാക്ഷേപം പറയുകയില്ലെന്ന് ഉറപ്പുണ്ടെന്നും അനിരുദ്ധന്‍ പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kollam, Kerala, News, CPI, Suicide, Allegation, CPI on suicide of Expatriate.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia