നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ.... കണ്ണൂരില്‍ സിപിഎമ്മിന് പുറകെ സിപിഐയും പാടത്തേക്ക്
Jun 1, 2020, 16:46 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 01.06.2020) നമ്മള് കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന വിപ്ലവ ഗാനം ആവേശത്തില്‍ മുഴക്കി കൊണ്ട് സിപിഐയും പാടത്തിറങ്ങി. സുഭിക്ഷ കേരളം പദ്ധതിയില്‍ തരിശ് ഭൂമി കൃഷിയോഗ്യമാക്കുന്നതിന്റെ ഭാഗമായി പരിയാരത്തെ പാച്ചേനിയിലും, മേനച്ചൂരിലും എന്‍ ഇ ബാലറാം കാര്‍ഷിക സംസ്‌കൃതി, കെഎ കേരളീയന്‍ കാര്‍ഷിക സംസ്‌കൃതി എന്നിവയുടെ നേതൃത്വത്തില്‍ വിത്തിറക്കി.
എന്‍ ഇ ബാലറാം കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍ കിഴങ്ങ് വര്‍ഗ കൃഷിയുടെ ജില്ലാതല ഉദ്ഘാടനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സിഎന്‍ ചന്ദ്രന്‍ നിര്‍വഹിച്ചു. കെ എ കേരളീയ കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍ കിഴങ്ങ് വര്‍ഗകൃഷിയുടെ തളിപ്പറമ്പ് മണ്ഡലം തല ഉദ്ഘാടനം സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പാര്‍ട്ടി കുടുംബങ്ങളുടെ മുഴുവന്‍ വീടുകളിലും പച്ചക്കറി വിത്ത് വിതരണം ചെയ്യുന്നതിന്റെ ഭാഗമായി കമ്യൂണിസ്റ്റ് നേതാവായിരുന്ന ഉറുവാടന്റെ മകള്‍ രോഹിണിക്ക് വിത്തുകള്‍ നല്കി ജില്ലാ സെക്രട്ടറി ഉദ്ഘാടനം ചെയ്തു. മേനച്ചൂരില്‍ ഉറുവാടന്റെ മകന്‍ പവിത്രന്‍ കൃഷി ചെയ്യാന്‍ നല്കിയ ഒരേക്കര്‍ സ്ഥലത്ത് കപ്പ, ചേന, ചേമ്പ്, ഇഞ്ചി എന്നീ കൃഷിക്കാണ് വിത്തിറക്കിയത്.
കഴിഞ്ഞ പത്ത് വര്‍ഷമായി കാട് കയറി തരിശായി കിടക്കുന്ന സ്ഥലം തെളിച്ചാണ് കൃഷിക്ക് വിത്തിറക്കിയത്. പാച്ചേനിയില്‍ ഒരേക്കര്‍ സ്ഥലത്ത് നെല്‍കൃഷി നടത്താനും വിത്തറക്കി. ഉമ നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. സിപിഐ പാച്ചേനി ബ്രാഞ്ച്, കതിര്‍ സ്വാശ്രയ സംഘം മേല്‍നോട്ടത്തിലാണ് കൃഷിയിറക്കിയത്.
മേനച്ചൂരില്‍ നടന്ന വിത്തിറക്കല്‍ ചടങ്ങില്‍ സിപിഐ ജില്ലാ എക്സിക്യൂട്ടിവ് അംഗം കെവി ബാബു അധ്യക്ഷത വഹിച്ചു. സിപിഐ തളിപ്പറമ്പ് മണ്ഡലം അസി. സെക്രട്ടറി പിവി ബാബു ആശംസാ പ്രസംഗം നടത്തി. കതിര്‍ സ്വാശ്രയ സംഘം പ്രസിഡന്റും, സിപിഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറിയുമായ വിവി കണ്ണന്‍ സ്വാഗതവും, സിപിഐ പാച്ചേനി ബ്രാഞ്ച് സെക്രട്ടറിയും, കതിര്‍ സ്വാശ്രയ സംഘം സെക്രട്ടറിയുമായ പി. ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.
Keywords: CPI is behind the CPM in agricultural field, Kannur, News, Politics, CPM, CPI, Inauguration, Kerala.

അഖിലേന്ത്യ കിസാന്‍ സഭ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി എ ബാലകൃഷ്ണന്‍, പി പവിത്രന്‍, പി രോഹിണി, പാലക്കില്‍ ശശി, ഇസി മനോഹരന്‍, ഐവി കരുണാകരന്‍, എംഎന്‍ ശശി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
Keywords: CPI is behind the CPM in agricultural field, Kannur, News, Politics, CPM, CPI, Inauguration, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.