മലപ്പുറത്തെ മാറ്റം; സോമനിലും ബിജിമോളിലും തട്ടി ഇടുക്കിയിലെ സിപിഐ വീണ്ടും പുകയും
Mar 5, 2018, 11:43 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 05.03.2018) സിപിഐ സംസ്ഥാന സമ്മേളനം ഇ എസ് ബിജിമോള്‍ എംഎല്‍എയെ വീണ്ടും സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുകയും എഐടിയുസി സംസ്ഥാന നേതാവ് വാഴൂര്‍ സോമനെ ഒഴിവാക്കുകയും ചെയ്തത് ഇടുക്കിയിലെ സിപിഐ രാഷ്ട്രീയത്തെ വീണ്ടും പിടിച്ചു കുലുക്കും. സിപിഐക്ക് ശക്തിയുള്ള ഇടുക്കിയിലെ തോട്ടം മേഖലയിലാണ് ഇവര്‍ രണ്ടുപേരുടെയും സ്വാധീനം. ബിജിമോള്‍ പ്രതിനിധീകരിക്കുന്ന പീരുമേട് നിയോജക മണ്ഡലത്തില്‍ മല്‍സരിക്കാന്‍ പല തെരഞ്ഞെടുപ്പുകളിലും ശ്രമിച്ച് നടക്കാതെ പോയതിന്റെ രോഷം മൂലം വാഴൂര്‍ സോമന് നടത്തിയ കരുനീക്കങ്ങളും അതിനെ ചെറുക്കാന്‍ ബിജിമോള്‍ നടത്തിയ ശ്രമങ്ങളും സിപിഐക്ക് തലവേദന സൃഷ്ടിച്ചിരുന്നു. അത് പെട്ടെന്നൊന്നും അവസാനിക്കില്ല എന്ന സൂചനകളാണ് ഇപ്പോഴത്തെ നടപടികള്‍ നല്‍കുന്നത്.
സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അടുത്തയാളാണാ സോമന്. അദ്ദേഹത്തെ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് നീക്കുകയും കഴിഞ്ഞ തെരഞ്ഞെടുപ്പിനുശേഷം ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങളുടെ പേരില്‍ ജില്ലാ കൗണ്‍സിലിലേക്ക് തരം താഴ്ത്തി ഇ എസ് ബിജിമോളെ തിരിച്ചു സംസ്ഥാന കൗണ്‍സിലില്‍ ഉള്‍പ്പെടുത്തുകയുമാണ് മലപ്പുറം സമ്മേളനം ചെയ്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കിട്ടാതിരുന്ന വാഴൂര്‍ സോമന് തന്നേക്കുറിച്ച് അപവാദം പ്രചരിപ്പിക്കുകയും തന്നെ കൊല്ലാന്‍ വരെ ശ്രമിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് ബിജിമോള്‍ ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നു. അതിനേക്കുറിച്ച് അന്വേഷിക്കുന്നതിന് സിപിഐ ഒരു കമ്മീഷനെ വച്ചു. എന്നാല്‍ അതിനിടയിലാണ് പാര്‍ട്ടിയില്‍ തനിക്ക് ഗോഡ്ഫാദര്‍മാരില്ല എന്നു പറയുന്ന അഭിമുഖം ബിജിമോളുടേതായി വന്നത്. വധശ്രമം ഉള്‍പ്പെടെയുള്ള കാര്യങ്ങളേക്കുറിച്ചും അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിന് പാര്‍ട്ടി വിശദീകരണം ചോദിച്ചു. നല്കിയ വിശദീകരണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തിയത്.
എന്നാല്‍ വാഴൂര്‍ സോമനെതിരേ നടപടിയൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല സിപിഐ ഭരിക്കുന്ന വകുപ്പുകളിലൊന്നിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയര്‍മാനാക്കുകയും ചെയ്തു. സംസ്ഥാന സമ്മേളനത്തില്‍ കാര്യങ്ങള്‍ മാറി മറിഞ്ഞതോടെ ഇടുക്കിയിലെ സിപിഐ രാഷ്ട്രീയം ഇനിയും കലങ്ങാനാണ് സാധ്യത. ബിജിമോള്‍ മൂന്നാം തവണയാണ് എംഎല്‍എ ആയത് എന്നതിനാല്‍ അടുത്ത തവണ സീറ്റു കിട്ടാന്‍ സാധ്യതയില്ല.
സിപിഐ തുടര്‍ച്ചയായി രണ്ടു തവണയില്‍ കൂടുതല്‍ ഒരാളെ മല്സരിപ്പിക്കാറില്ലെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്താന്‍ ബിജിമോള്‍ തന്നെ വേണം എന്ന് അഭിപ്രായം ഉയര്‍ന്നത് നേതൃത്വം കണക്കിലെടുക്കുകയായിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ സീറ്റ് കൊടുക്കാമെന്ന് ഉറപ്പു നല്കി വാഴൂര്‍ സോമനെ സിപിഐ നേതൃത്വം അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നതായാണ് അറിയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: CPI, Kerala, News, Politics, Thiruvananthapuram, E.S. Bijimol, Complaint, CPI in Idukki to face new issues on Biji Mol-Soman fight.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.