D Raja | ഇന്‍ഡ്യയെ ബിജെപി രാജില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ഒറ്റക്കെട്ടായി പൊരുതണമെന്ന് സിപിഐ ജെനറല്‍ സെക്രടറി ഡി രാജ

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ഇന്‍ഡ്യയെ ബിജെപി രാജില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ഒറ്റക്കെട്ടായി പൊരുതണമെന്ന് സിപിഐ ജെനറല്‍ സെക്രടറി ഡി രാജ. എന്‍ ഇ ബാലറാം - പി പി മുകുന്ദന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് നേതാക്കളായ എന്‍ ഇ ബാലറാമിനെയും പി പി മുകുന്ദനെ കുറിച്ചും അവര്‍ നാടിന് വേണ്ടി നടത്തിയ ധീര പോരാട്ടങ്ങള കുറിച്ചും ഓര്‍ക്കുമ്പോള്‍ നമ്മള്‍ ചിന്തിക്കേണ്ടത് രാജ്യത്തെ ഇന്നത്തെ സാഹചര്യത്തെ കുറിച്ചാണ്.

രാജ്യം ഒന്നല്ല പല പ്രശ്നങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. കുറേനാളുകളായി പാര്‍ലമെന്റ് സ്തംഭിച്ചിരിക്കുകയാണ്. രാജ്യത്തെ നിരവധി പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച ചെയ്യേണ്ട സമയത്താണ് ഇത് സംഭവിച്ചിരിക്കുന്നത്. മണിപ്പൂരില്‍ നടക്കുന്ന കലാപമാണ് കാരണം. മണിപ്പൂര്‍ കത്തിക്കൊണ്ടിരിക്കുമ്പോഴും രണ്ട് സ്ത്രീകളെ നഗ്നരാക്കി അപമാനിച്ച സംഭവം പുറത്തു വന്നപ്പോഴാണ് പ്രധാനമന്ത്രി മോദി സംസാരിച്ചത്.

ഞങ്ങളുടെ ഡബിള്‍ എന്‍ജിന്‍ സര്‍കാര്‍ എന്ന് മോദി വീമ്പ് പറയുമ്പോള്‍ എന്തുകൊണ്ട് ആ ഡബിള്‍ എന്‍ജിന്‍ സര്‍കാരിന് മണിപ്പൂരിലെ പ്രശ്നം പരിഹരിക്കാന്‍ സാധിച്ചില്ല. കാരണം സര്‍കാര്‍ അത് ആഗ്രഹിക്കുന്നില്ലെന്നതാണ്. ഭിന്നിപ്പിച്ച് ഭരിക്കുക എന്ന ബി ജെ പി അജന്‍ഡയാണ് അവര്‍ നടപ്പിലാക്കുന്നത്. അതുകൊണ്ട് തന്നെയാണ് മണിപ്പൂരില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലടിക്കുമ്പോള്‍ കണ്ണടയ്ക്കുന്നത്. പാര്‍ലമെന്റ് സ്തംഭിച്ചാല്‍ ജനാധിപത്യം മരിച്ചുവെന്നാണ് പറയപ്പെടുന്നത്.

ഭരണഘടനയെ കുറിച്ചും അത് സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യത്തെ കുറിച്ചും ഭരണഘടന ശില്പി ബി ആര്‍ അംബേദ്കര്‍ വളരെ വ്യക്തമാക്കിയതാണ്. ഏത് കുട്ടികള്‍ക്കും മനസിലാവുന്ന തരത്തിലാണ് അദ്ദേഹമത് പറഞ്ഞത്. പക്ഷെ മോദിക്ക് മാത്രം ഇത് മനസിലാവുന്നില്ല. അവര്‍ യൂനിഫോം സിവില്‍ കോഡ് നടപ്പിലാക്കാന്‍ നോക്കുന്നു.

ലിംഗ നീതിയെ കുറിച്ചും സാമൂഹ്യ നീതിയെ കുറിച്ചും പറയുമ്പോള്‍ അത് കേള്‍ക്കാന്‍ പോലും കൂട്ടാക്കുന്നില്ല. അവര്‍ മനുസ്മൃതിയില്‍ വിശ്വസിക്കുന്നു. നമ്മള്‍ കമ്യൂണിസ്റ്റുകാരെ ജയിലിലടക്കാനും ദ്രോഹിക്കാനും കൊല്ലാനും സാധിക്കുമെങ്കിലും ഒരിക്കലും തോല്‍പ്പിക്കാനാവില്ല. 2024 ല്‍ രാജ്യത്ത് നടക്കുന്നത് നിര്‍ണായക തിരഞ്ഞെടുപ്പാണ്. ഇന്‍ഡ്യയെ ബിജെപി ഭരണത്തില്‍ നിന്നും മോചിപ്പിക്കുക എന്ന ലക്ഷ്യമാണ് ഉണ്ടാവേണ്ടത്.

ബിജെ പി ഭരണത്തിലേറിയത് മുതല്‍ രാജ്യം സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്. പൊതുമേഖല സ്വകാര്യവത്കരിക്കപ്പെടുന്നു. രാജ്യത്തെ കൊള്ളയടിക്കാനുള്ള അവസരം കോര്‍പറേറ്റ് മുതലാളിമാര്‍ക്ക് നല്‍കി. ഇതിന്റെ ഫലമാണ് തൊഴിലില്ലായ്മയുടെയും വിലക്കയറ്റത്തിന്റെയും രൂപത്തില്‍ ജനങ്ങള്‍ അനുഭവി ക്കുന്നത്.

നമ്മള്‍ കമ്യൂണിസ്റ്റുകാര്‍ ഇത് മനസിലാക്കി കഴിഞ്ഞെങ്കിലും ഇത് പൊതുജനങ്ങള്‍ക്കും മനസിലാക്കി കൊടുക്കണം. ഇന്‍ഡ്യയെന്നത് അനേകം സംസ്ഥാനങ്ങളുടെ ഏകീകൃതമായ ഫെഡറല്‍ സംവിധാനമാണ്. എന്നാല്‍ ഇതൊക്കെ മോദി കുഴിച്ച് മൂടുകയും സംസ്ഥാനങ്ങളുടെ അധികാരം തട്ടിയെടുക്കുകയും ചെയ്യുന്നു. സംസ്ഥാന സര്‍കാരുകളുടെ അധികാരങ്ങള്‍ എല്ലാം തന്റെ കൈകളിലാവണമെന്ന രീതിയാണ് മോദി സ്വീകരിക്കുന്നത്.

ഡെല്‍ഹി ഭരിക്കുന്നത് കെജ് രിവാളാണെങ്കിലും യഥാര്‍ഥത്തില്‍ അവിടുത്തെ പൊലീസ് ഉള്‍പ്പെടെയുള്ള എല്ലാം അമിത്ഷായുടെ കയ്യിലാണ്. ഗവര്‍ണമാര്‍ രാജ്യത്തെ കശാപ്പ് ചെയ്യുന്നു. ഇങ്ങനെ രാജ്യം അതി സങ്കീര്‍ണമായ സാഹചര്യത്തിലൂടെ കടക്കുമ്പോള്‍ രാജ്യത്തെ രക്ഷിക്കാനും ബി ജെ പിയെ പരാജയപ്പെടുത്താനും എല്ലാവരും ഒറ്റക്കെട്ടായി പൊരുതണം. ഇന്‍ഡ്യയെ ബി ജെ പി രാജില്‍ നിന്നും സ്വതന്ത്രമാക്കാമെന്ന ഉറച്ച വിശ്വാസം നമ്മുക്കുണ്ട്. ആ വിശ്വാസം പകരുന്ന കരുത്തിലൂടെ മുന്നോട്ട് പോകണം. ഫാസിസ്റ്റ് ശക്തികള തുരത്തി സോഷ്യലിസം സ്ഥാപിക്കണമെന്നും ഡി രാജ പറഞ്ഞു.

D Raja | ഇന്‍ഡ്യയെ ബിജെപി രാജില്‍ നിന്നും സ്വതന്ത്രമാക്കാന്‍ ഒറ്റക്കെട്ടായി പൊരുതണമെന്ന് സിപിഐ ജെനറല്‍ സെക്രടറി ഡി രാജ

സി പി ഐ സംസ്ഥാന കൗണ്‍സിലംഗവും എന്‍ ഇ ബാലറാം ട്രസ്റ്റ് ചെയര്‍മാനുമായ സി എന്‍ ചന്ദ്രന്‍ അധ്യക്ഷനായി. ദേശീയ എക്സിക്യൂടീവ് അംഗവും എന്‍ എഫ് ഐ ഡബ്ല്യു ജെനറല്‍ സെക്രടറിയുമായ ആനി രാജ, ദേശീയ എക്സിക്യൂടീവ് അംഗം അഡ്വ. പി സന്തോഷ് കുമാര്‍ എം പി, മുന്‍ സംസ്ഥാന സെക്രടറി പന്ന്യന്‍ രവീന്ദ്രന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സിപി ഷൈജന്‍, ഒകെ ജയകൃഷ്ണന്‍, മുന്‍ ജില്ലാ സെക്രടറി സി രവീന്ദ്രന്‍, ജില്ലാ അസിസ്റ്റന്റ് സെക്രടറിമാരായ കെടി ജോസ്, എ പ്രദീപന്‍, എക്സിക്യൂടിവ് അംഗങ്ങളായ കെ വി ബാബു, പി കെ മധുസൂദനന്‍, വേലിക്കാത്ത് രാഘവന്‍, എന്‍ ഉഷ, വെള്ളോറ രാജന്‍, വി ഷാജി, സി വിജയന്‍, വികെ സുരേഷ് ബാബു, അഡ്വ. പി അജയകുമാര്‍, മണ്ഡലം സെക്രടറിമാര്‍, ജില്ലാ കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

ജില്ലാ സെക്രടറി സിപി സന്തോഷ് കുമാര്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന കൗണ്‍സിലംഗം സി എന്‍ ചന്ദ്രന്‍ എഴുതിയ ഗാന്ധി മുതല്‍ ഗാന്ധി വരെ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് സമ്മേളനത്തില്‍ വെച്ച് ജില്ലാ സെക്രടറി സിപി സന്തോഷ് കുമാറിന് നല്‍കിക്കൊണ്ട് ദേശീയ ജെനറല്‍ സെക്രടറി ഡി രാജ പ്രകാശനം ചെയ്തു.

Keywords:  CPI General Secretary D Raja wants to fight unitedly to free India from BJP Raj, Kannur, News, Politics, BJP, Prime Minister, Narendra Modi, Manipur Clash, Criticism, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script