ADVERTISEMENT
തൊടുപുഴ: (www.kvartha.com 02.06.2016) തെരഞ്ഞെടുപ്പുവേളയില്‍ തന്നെയും കുടുംബത്തേയും വധിക്കാന്‍ സി പി എം നേതാവ് ശ്രമം നടത്തിയെന്ന
ഇ.എസ് ബിജിമോള്‍ എം എല്‍ യുടെ ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ തീരുമാനം.
വാരികക്ക് നല്കിയ അഭിമുഖത്തിലും ഒരു സ്വീകരണ സമ്മേളനത്തിലുമാണ് ബിജിമോള്‍ തന്നെ വധിക്കാന്‍ ശ്രമിക്കുന്നത് സംബന്ധിച്ച വെളിപ്പെടുത്തല്‍ നടത്തിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ പാര്‍ട്ടി നിര്‍ദേശിച്ചത്. ഇതിനായി പ്രത്യേക അംഗങ്ങളെ നിയോഗിക്കുന്ന കാര്യം ഉള്‍പ്പെടെ അടുത്ത കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യും.
കഴിഞ്ഞ ദിവസം സി.പി.എം ജില്ലാ എക്സിക്യുട്ടീവിലും കൗണ്‍സിലിലും അംഗങ്ങള്‍ ബിജിമോളെ വിമര്‍ശിച്ചു. ബിജിമോള്‍ക്കെതിരേ നടപടിയെടുക്കണമെന്നും ഒരുവിഭാഗം ആവശ്യപ്പെട്ടു. എന്നാല്‍ ബിജിമോളുടെ ആരോപണംകൂടി അന്വേഷിച്ചശേഷം മാത്രം മതി നടപടിയെന്നായിരുന്നു കൗണ്‍സിലിന്റെ തീരുമാനം.

Keywords: Thodupuzha, Idukki, Kerala, E.S. Bijimol, MLA, CPI, LDF, Assembly Election, CPI Idukki District Committee.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.