CPI Candidates | കരുത്തരായ സ്ഥാനാർഥികളെ ഇറക്കി കളം പിടിക്കാൻ സിപിഐ; മാവേലിക്കരയിൽ പ്രതീക്ഷയേറെ

 


കണ്ണൂർ: (KVARTHA) വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ദേശീയ തലത്തിൽ പിടിച്ചു നിൽക്കാൻ കരുത്തരെ കളത്തിലിറക്കി സിപിഐ. കേരളത്തിൽ നിന്നും ഒരു സീറ്റെങ്കിലും നേടുകയെന്നതാണ് പാർടി ലക്ഷ്യമിടുന്നത്. തിരുവനന്തപുരത്ത് സിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്നത് മുതിര്‍ന്ന നേതാവ് പന്ന്യൻ രവീന്ദ്രനാണ്. ആദ്യം മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കാതിരുന്ന പന്ന്യൻ പാർടി സംസ്ഥാന നേതൃത്വത്തിന് വഴങ്ങുകയായിരുന്നു.

CPI Candidates | കരുത്തരായ സ്ഥാനാർഥികളെ ഇറക്കി കളം പിടിക്കാൻ സിപിഐ; മാവേലിക്കരയിൽ പ്രതീക്ഷയേറെ

വയനാട്ടിൽ ദേശീയ നേതാവ് ആനി രാജ സിപിഐ സ്ഥാനാർഥിയാകും. തൃശൂരിൽ മുൻ മന്ത്രി വി.എസ് സുനിൽകുമാർ, മാവേലിക്കരയിൽ സി എ അരുൺകുമാർ എന്നിവരും സ്ഥാനാർഥി പട്ടികയിലുണ്ട്. ഫെബ്രുവരി 26ന് നടക്കുന്ന സംസ്ഥാന നേതൃയോഗങ്ങളിലായിരിക്കും അന്തിമ തീരുമാനം.

മാവേലിക്കരയിൽ കൊടിക്കുന്നിൽ സുരേഷിനെതിരെ മത്സര രംഗത്തിറങ്ങുന്ന സി എ അരുൺ കുമാറിലാണ് പാർടി ഏറെ വിജയപ്രതീക്ഷ നിലനിർത്തുന്നത്. മണ്ഡലം ഇക്കുറി പുതുമുഖ സ്ഥാനാർഥിയായ അരുൺകുമാറിലുടെ പിടിച്ചെടുക്കാൻ കഴിയുമെന്നാണ് പാർടി നേതൃത്വത്തിൻ്റെ കണക്കുകൂട്ടൽ. എന്നാൽ യുഡിഎഫ് സിറ്റിങ് സീറ്റുകളായ തൃശൂർ, തിരുവനന്തപുരം വയനാട് എന്നിവടങ്ങളിൽ അട്ടിമറി വിജയമോ കടുത്ത പോരാട്ടമോ പാർടി പ്രതീക്ഷിക്കുന്നുണ്ട്.

Keywords: News, Kerala, Kannur, CPI, LDF, Politics, Lok Sabha Election, Lok Sabha, Party, Leader,   CPI Finalizes Candidates for Lok Sabha Election.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia