Annie Raja | വയനാട്ടില്‍ ജ്വലിച്ചുയരാന്‍ വിപ്ലവ തീപന്തമായി കണ്ണൂരിന്റെ പുത്രി ആനിരാജ
Feb 26, 2024, 21:56 IST
കണ്ണൂര്‍: (KVARTHA) വയനാട്ടില്‍ രാഹുല്‍ ഗാന്ധിയല്ല എതിരാളിയായി ആരുവന്നാലും വെല്ലുവിളിയാകില്ലെന്നു പ്രഖ്യാപിച്ചു കൊണ്ട് സി പി ഐയ്ക്കായി പോരിനിറങ്ങി ദേശീയനേതാവും കണ്ണൂര്‍ ജില്ലയിലെ മലയോരത്തിന്റെ പുത്രിയുമായ ആനിരാജ. ദേശീയ മഹിളാ ഫെഡറേഷന്‍ ജെനറല്‍ സെക്രടറി, സി പി ഐ ദേശീയ എക്സിക്യൂടിവ് അംഗം എന്നീ നിലകളില്‍ ഡെല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആനിരാജ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി ആറളം വട്ടപ്പറമ്പ് വീട്ടില്‍ തോമസിന്റെയും മറിയയുടെയും മകളാണ്.
കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്‌കൂള്‍, ദേവമാതാ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. സ്‌കൂള്‍ പഠന കാലഘട്ടത്തില്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിരുന്നു. എ ഐ എസ് എഫിന്റെ മണ്ഡലം സെക്രടറിയായാണ് തുടക്കം. മഹിളാ സംഘം കണ്ണൂര്‍ ജില്ലാ സെക്രടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേന്ദ്രസര്‍കാരിനെതിരെ ഡെല്‍ഹി കേന്ദ്രീകരിച്ചു നടക്കുന്ന എല്ലാ സമരങ്ങള്‍ക്കും മുന്‍പന്തിയിലും ആനി രാജയുണ്ട്. കര്‍ഷകസമരത്തിന്റെ മുന്നണിയിലും മണിപ്പൂര്‍ കലാപത്തിനെതിരെ അവിടെയെത്തി സമാധാനം പുന:സ്ഥാപിക്കാനുളള ജനകീയ ഇടപെടലുകള്‍ക്കും നേതൃത്വം നല്‍കുന്ന കരുത്തയായ ദേശീയ നേതാവാണ് ഈ കമ്യൂണിസ്റ്റുകാരി.
ഇരിട്ടിയിലെ യാഥാസ്ഥിതിക ക്രിസ്ത്യന്‍ കുടുംബ പശ്ചാത്തലമായിരുന്നതിനാല്‍ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതില്‍ വന്‍ എതിര്‍പ്പുണ്ടായിരുന്നുവെങ്കിലും പിതാവ് തോമസ് കര്‍ഷക സംഘം പ്രവര്‍ത്തകനായിരുന്നതു കൊണ്ട് എ ഐ എസ് എഫ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നതില്‍ തടസമുണ്ടായില്ല. ഇരിട്ടിയില്‍ നടന്ന പാരലല്‍ കോളജ് സമരത്തില്‍ ആനി തോമസ് മുന്‍നിരയിലുണ്ടായിരുന്നു.
സര്‍കാരിന്റെ വിദ്യാഭ്യാസ നയത്തിനെതിരെയുളള പോരാട്ടത്തെ പൊലീസ് ക്രൂരമായാണ് നേരിട്ടത്. പൊലീസ് ജീപിടിച്ച് അന്നു പരുക്കേറ്റു. ബി എയ്ക്ക് പഠിക്കുമ്പോള്‍ മഹിളാസംഘത്തിന്റെ ജില്ലാ സെക്രടറിയായി. ഇരുപത്തിരണ്ടാം വയസില്‍ സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായി. പിന്നീട് മഹിളാസംഘം വടക്കന്‍ മേഖലാ സെക്രടറി സംസ്ഥാന അസി.സെക്രടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.
കേരളത്തിന്റെ സമഗ്രവികസനത്തിന്, കേന്ദ്ര അവഗണനയ്ക്കെതിരെ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എ ഐ വൈ എഫ് നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ 51- പെണ്‍കുട്ടികള്‍ 33 ദിവസം നടത്തിയ വനിതാ മാര്‍ചില്‍ അംഗമായിരുന്ന സി പി ഐ ജെനറല്‍ സെക്രടറി ഡി രാജയാണ് ജീവിതപങ്കാളി. എ ഐ എസ് എഫ് നേതാവ് അപരാജിതയാണ് ഏകമകള്‍.

Keywords: CPI fields Annie Raja in Rahul Gandhi’s Lok Sabha seat Wayanad, Kannur, News, CPI, Annie Raja, Rahul Gandhi, Lok Sabha Seat, Politics, Rahul Gandhi, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.