Boycotts | എംവി ഗോവിന്ദന്‍ പങ്കെടുത്ത കീഴാറ്റൂരിലെ എല്‍ഡിഎഫ് കുടുംബ സംഗമം സിപിഐ ബഹിഷ്‌കരിച്ചു

 


തളിപ്പറമ്പ്: (KVARTHA) തളിപ്പറമ്പ് നോര്‍ത് എല്‍ഡിഎഫ് ലോകല്‍ കമിറ്റി നടത്തിയ കുടുംബസംഗമം സിപിഎം പരിപാടിയാക്കിയെന്ന് ആരോപിച്ച് ഇടതുമുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സിപിഐ ബഹിഷ്‌ക്കരിച്ചു. സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്ത കുടുംബസംഗമത്തില്‍ ഘടക കക്ഷിയായ സിപിഐ പ്രവര്‍ത്തകരും മണ്ഡലം നേതാക്കളും പങ്കെടുത്തില്ല. ഈ മാസം 18 ന് കീഴാറ്റൂരില്‍ ബദല്‍ കുടുംബ സംഗമം നടത്താനാണ് സി പി ഐ തീരുമാനം.

Boycotts | എംവി ഗോവിന്ദന്‍ പങ്കെടുത്ത കീഴാറ്റൂരിലെ എല്‍ഡിഎഫ് കുടുംബ സംഗമം സിപിഐ ബഹിഷ്‌കരിച്ചു

കേരള ജനതയെ ഇനിയും മികച്ച ഗുണനിലവാരമുള്ള ജീവിതത്തിലേക്ക് നയിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ പറഞ്ഞു. തളിപ്പറമ്പ് നോര്‍ത് ലോകല്‍ കമിറ്റി എല്‍ഡിഎഫ് കുടുംബസംഗമം കീഴാറ്റൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ മാധ്യമങ്ങള്‍ മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കാനാണ് വ്യാജവാര്‍ത്തകള്‍ പടച്ചുകൊണ്ടിരിക്കുന്നതെന്നും, ഇതിനെയെല്ലാം അതിജീവിച്ച് ഇടതുപക്ഷം മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തില്‍ തന്നെ അറിയപ്പെടുന്ന തളിപ്പറമ്പിലെ രാജരാജേശ്വരക്ഷേത്രം തൃച്ചംബരം, കാഞ്ഞിരങ്ങാട്, പറശിനിക്കടവ്, നീലിയാര്‍ കോട്ടം എന്നിവയെല്ലാം ഉള്‍പെടുത്തി വിപുലമായ ഒരു ടൂറിസം സര്‍കൂടിന് രൂപം നല്‍കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ലോകല്‍ സെക്രടറി പുല്ലായിക്കൊടി ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രടറി എംവി ജയരാജന്‍, ടികെ ഗോവിന്ദന്‍, നടന്‍ സന്തോഷ് കീഴാറ്റൂര്‍, കെ സന്തോഷ്, പികെ ശ്യാമള, ടി ബാലകൃഷ്ണന്‍, ഒ സുഭാഗ്യം, തോമസ് ചൂരനോലി, മീത്തല്‍ കരുണാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.

Keywords:  CPI boycotts LDF family meet at Keezhatur attended by MV Govindan, Kannur, News, Politics, CPI, Boycotts, LDF, MV Govindan, Family Meet, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia