State conference | കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 9 ന് കണ്ണൂരില്‍ സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യും

 


കണ്ണൂര്‍: (www.kvartha.com) കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ ഒമ്പത്, 10 തീയതികളില്‍ കണ്ണൂര്‍ ചേംബര്‍ ഹാളില്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് വെളളിയാഴ്ച വൈകിട്ട് നാലുമണിക്ക് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പരിസരത്ത് യുവത നേരിടുന്ന സാമൂഹിക പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. സിഎംപി സംസ്ഥാന സെക്രടറിയേറ്റംഗം വികെ രവീന്ദ്രന്‍ വിഷയാവതരണം നടത്തും.

State conference | കേരള സോഷ്യലിസ്റ്റ് യുവജന ഫെഡറേഷന്‍ സംസ്ഥാന സമ്മേളനം ഡിസംബര്‍ 9 ന് കണ്ണൂരില്‍ സി.പി ജോണ്‍ ഉദ്ഘാടനം ചെയ്യും

ശനിയാഴ്ച രാവിലെ പത്തുമണിക്ക് ചേംബര്‍ ഹാളില്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സിഎംപി ജെനറല്‍ സെക്രടറി സിപി ജോണ്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ 300 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. ചടങ്ങില്‍ ആദ്യകാല ഭാരവാഹികളെ ആദരിക്കും. സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും. വൈകിട്ട് നാലുമണിക്ക് കെപിഎസി ജയരാജ് അവതരിപ്പിക്കുന്ന ഏകാംഗനാടകവും അരങ്ങേറും.

വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം ചെയര്‍മാന്‍ സിഎ അജീര്‍, കെ എസ് വൈ എഫ് സംസ്ഥാന പ്രസിഡന്റ് സുധീഷ് കടന്നപ്പള്ളി, കെ എസ് വൈ എഫ് സംസ്ഥാന സെക്രടറി അനീഷ് ചേനക്കര, കെ വി ഉമേഷ്, പി പ്രജുല്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: CP John will inaugurate Kerala Socialist Youth Federation state conference on December 9 in Kannur, Kannur, News, Politics, Inauguration, Press meet, KSRTC, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia