CP John | എംവി ആറിനെ സിപിഎം അംഗീകരിക്കുന്നത് വൈകിവന്ന വിവേകത്താലെന്ന് സിപി ജോണ്‍

 


കണ്ണൂര്‍: (www.kvartha.com) കൂത്തുപറമ്പ് വെടിവയ്പ്പിനു കാരണക്കാരനെന്ന് പഴിചാരിയ എംവി ആറിനെ സിപിഎം ഇപ്പോള്‍ അംഗീകരിക്കുന്നത് സ്വാഗതം ചെയ്യുന്നുവെന്ന് സിഎംപി സംസ്ഥാന ജെനറല്‍ സെക്രടറി സിപി ജോണ്‍. കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംവിആര്‍ അനുസ്മരണത്തില്‍ ഇക്കാര്യം പാര്‍ടി സംസ്ഥാന സെക്രടറി എംവി ഗോവിന്ദന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നാല്‍ എംവിആര്‍ അനുസ്മരണത്തില്‍ പങ്കെടുത്ത ഗോവിന്ദന്‍ മാഷ് തന്നെ കൂത്തുപറമ്പ് രക്തസാക്ഷി അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുന്നതില്‍ പൊരുത്തക്കേടുണ്ട്.
എംവിആറിന്റെ കാര്യത്തില്‍ സിപിഎമിന് വൈകിവന്ന വിവേകത്തില്‍ സിഎംപിക്ക് സന്തോഷമുണ്ടെന്നും ഞങ്ങള്‍ അന്നുപറഞ്ഞ കാര്യം ശരിയാണെന്നു തെളിഞ്ഞതായും സിപി ജോണ്‍ പറഞ്ഞു.

CP John | എംവി ആറിനെ സിപിഎം അംഗീകരിക്കുന്നത് വൈകിവന്ന വിവേകത്താലെന്ന് സിപി ജോണ്‍

പ്രവര്‍ത്തകരെ കുരുതി കൊടുക്കുന്ന സമരമാണ് സിപിഎം കൂത്തുപറമ്പില്‍ നടത്തിയത്. 90കള്‍ക്കു ശേഷം സിപിഎം നടത്തിയ എല്ലാ സമരങ്ങളും ഇത്തരത്തിലുള്ളതാണെന്ന് പരിശോധിച്ചാല്‍ ആര്‍ക്കും വ്യക്തമാവും. പരിയാരത്ത് സ്വാശ്രയ കോളജിനെതിരെ സമരം നടത്തിയവര്‍ തന്നെ പിന്നീട് നിരവധി സ്വാശ്രയ കോളജുകള്‍ സംസ്ഥാനത്ത് തുടങ്ങി.

ഇപ്പോഴിതാ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദേശ സര്‍വകലാശാലകളെ ക്ഷണിച്ചു കൊണ്ടുവരുന്നു. വിഴിഞ്ഞം തുറമുഖം നിര്‍മിക്കാന്‍ എംവി ആറിന്റെ കാലത്താണ് തീരുമാനിച്ചതെങ്കിലും പദ്ധതിക്കായി മത്സ്യതൊഴിലാളികളെ കുടിയിറക്കുന്നതിനോട് സിഎംപി യോജിക്കുന്നില്ല. അവര്‍ക്ക് വീടും മതിയായ സൗകര്യവും നല്‍കിക്കൊണ്ടുവേണം പുനരധിവാസം നടത്തേണ്ടതെന്നും ജോണ്‍ പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരെ സിപിഎം നടത്തിയ സമരത്തിലൂടെ അവര്‍ തന്നെയാണ് പരിഹാസ്യമായത്. താനും ഗവര്‍ണറും തമ്മില്‍ നല്ല ബന്ധമാണെന്നും ഡെല്‍ഹിയില്‍വെച്ചു കാണാറുണ്ടെന്നുമാണ് രാജ്ഭവനിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്തുകൊണ്ട് പാര്‍ടി അഖിലേന്‍ഡ്യാ സെക്രടറി സീതാറാം യെചൂരി പറഞ്ഞത്.

ഗവര്‍ണര്‍ ക്ഷണിച്ചിരുന്നുവെങ്കില്‍ യെചൂരി രാജ്ഭവനില്‍ കയറി ചായകുടിക്കുമായിരുന്നുവെന്നും സിപി ജോണ്‍ പരിഹസിച്ചു. കേരള ചരിത്രത്തില്‍ ആദ്യമായാണ് ഗവര്‍ണറുടെ വസതിയിലേക്ക് ഭരിക്കുന്ന ഒരു പാര്‍ടി പ്രതിഷേധ മാര്‍ചു നടത്തുന്നത്. ഇതു സിപിഎമിന് രാഷ്ട്രീയപരമായി യാതൊരു ഗുണവും ചെയ്തിട്ടില്ലെന്നും സിപി ജോണ്‍ പറഞ്ഞു.

Keywords: CP John says CPM's acceptance of MVR due to late prudence, Kannur, News, Press meet, CPM, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia