SWISS-TOWER 24/07/2023

Obituary | പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ സിപി ജനാര്‍ദനന്‍ നായര്‍ അന്തരിച്ചു

 
CP Janardhanan Nair Passes Away at 100
CP Janardhanan Nair Passes Away at 100

Photo: Arranged

● ദി ഹിന്ദു, അമൃത ബസാര്‍ പത്രിക, ഡക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്‍ഡ്യ എന്നിവയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്
● സംസ്‌കാരം മൂഴിക്കര മഠത്തില്‍ വീട്ടുവളപ്പില്‍ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് നടക്കും

തലശ്ശേരി : (KVARTHA) പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ മൂഴിക്കര ചന്ദ്രോത്ത് കാവിന് സമീപം മഠത്തില്‍ സിപി ജനാര്‍ദനന്‍ നായര്‍ (100) അന്തരിച്ചു. പാലക്കാട് ചിറ്റിലഞ്ചേരി പതിയില്‍ തറവാട് അംഗമാണ്. ദി ഹിന്ദു, അമൃത ബസാര്‍ പത്രിക, ഡക്കാന്‍ ഹെറാള്‍ഡ്, ടൈംസ് ഓഫ് ഇന്‍ഡ്യ എന്നിവയില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.  മഠത്തില്‍ അമ്മുക്കുട്ടിയമ്മയാണ് ഭാര്യ. മക്കള്‍ സുധ ജെ (കോയമ്പത്തൂര്‍), ഇന്ദിര ജെ (പ്രിന്‍സില്‍ ചോതാവൂര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍).

Aster mims 04/11/2022

മരുമക്കള്‍: എന്‍ ടി സുരേഷ് കുമാര്‍ (ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ് കോയമ്പത്തൂര്‍), ഷാജ് ടി കെ (ചിറക്കര ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍), രാജീവ് നായര്‍ (കമാന്‍ഡര്‍ ഇന്‍ ഇന്‍ഡ്യന്‍ നേവി), വിനായക് നായര്‍ (സീനിയര്‍ സെയില്‍സ് മാനേജര്‍ ഹ്യാട്ട് ചെന്നൈ), ഡോക്ടര്‍ മാളവിക എസ് ഗൗതം.

സംസ്‌കാരം മൂഴിക്കര മഠത്തില്‍ വീട്ടുവളപ്പില്‍ വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് നടക്കുമെന്ന് ബന്ധുക്കള്‍.

 #Obituary, #CPJanardhananNair, #VeteranJournalist, #KeralaNews, #TheHindu, #IndianNavy

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia