Award | സി പി ദാമോദരന്‍ പുരസ്‌കാരം നോവലിസ്റ്റ് എം മുകുന്ദന് സമ്മാനിക്കും

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്റു പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച് സെന്ററിന്റെ ഈ വര്‍ഷത്തെ സി പി ദാമോദരന്‍ സ്മാരക പുരസ്‌കാരത്തിന് നോവലിസ്റ്റ് എം മുകുന്ദന്‍ അര്‍ഹനായതായി ചെയര്‍മാനും കോര്‍പറേഷന്‍ മേയറുമായ ടി ഒ മോഹനന്‍ കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Aster mims 04/11/2022

സി പി ദാമോദരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 26ന് വൈകിട്ട് നാലിന് ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ സുധാകരന്‍ എം പി പുരസ്‌കാരം വിതരണം ചെയ്യും. 25000 രൂപയാണ് പുരസ്‌കാര തുക. 

Award | സി പി ദാമോദരന്‍ പുരസ്‌കാരം നോവലിസ്റ്റ് എം മുകുന്ദന് സമ്മാനിക്കും


ചടങ്ങില്‍ ലൈബ്രറി ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. മേയര്‍ ടി ഒ മോഹനന്‍ അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സെക്രടറി എം രത്നകുമാര്‍, വൈസ് ചെയര്‍മാന്‍ മുണ്ടേരി ഗംഗാധരന്‍, ട്രഷറര്‍ വി പി കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords:  News,Kerala,State,Kannur,Award,Press meet, CP Damodaran award to M Mukundan
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia