Award | സി പി ദാമോദരന്‍ പുരസ്കാരം നോവലിസ്റ്റ് എം മുകുന്ദന് സമ്മാനിക്കും
Sep 21, 2022, 22:25 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ ജവഹര്‍ലാല്‍ നെഹ്റു പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച് സെന്ററിന്റെ ഈ വര്‍ഷത്തെ സി പി ദാമോദരന്‍ സ്മാരക പുരസ്കാരത്തിന് നോവലിസ്റ്റ് എം മുകുന്ദന് അര്‍ഹനായതായി ചെയര്‍മാനും കോര്പറേഷന് മേയറുമായ ടി ഒ മോഹനന് കണ്ണൂര്‍ പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സി പി ദാമോദരന്റെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് സെപ്തംബര്‍ 26ന് വൈകിട്ട് നാലിന് ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കെ സുധാകരന് എം പി പുരസ്കാരം വിതരണം ചെയ്യും. 25000 രൂപയാണ് പുരസ്കാര തുക.
ചടങ്ങില്‍ ലൈബ്രറി ചെയര്മാന് ജില്ലാ കലക്ടര്‍ ചന്ദ്രശേഖര്‍ അധ്യക്ഷത വഹിക്കും. മേയര്‍ ടി ഒ മോഹനന് അനുസ്മരണ പ്രഭാഷണം നടത്തും. വാര്‍ത്താ സമ്മേളനത്തില്‍ സെക്രടറി എം രത്നകുമാര്‍, വൈസ് ചെയര്മാന് മുണ്ടേരി ഗംഗാധരന്, ട്രഷറര്‍ വി പി കിഷോര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

