തെരുവ് നായയുടെ കടിയേറ്റ പശു പേ ഇളകി ചത്തു; ഗവേഷകയ്ക്ക് തെരുവുനായയുടെ കടിയേറ്റു
Nov 9, 2016, 23:42 IST
കടിയേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് വാക്‌സിനേഷന്‍ നല്‍കിയിരുന്നു. അന്ന് തന്നെ കടിയേറ്റ പശുവിനും മൃഗ സംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ കുത്തിവെപ്പ് നടത്തിയിരുന്നു. എന്നാല്‍ രണ്ട് ദിവസമായി പേവിഷബാധ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയ പശു ബുധനാഴ്ച കാലത്ത് 9 മണിയോടെ ചത്ത് വീഴുകയായിരുന്നു.
കടിച്ച തെരുവ് നായയെ നാട്ടുകാര്‍ കൊലപ്പെടുത്തിയെങ്കിലും ഇത് മറ്റ് തെരുവ് നായകളെയും വളര്‍ത്തു മൃഗങ്ങളെയും കടിച്ചിട്ടുണ്ടാകുമെന്ന ഭീതിയിലാണ് നാട്ടുകാര്‍.
മറ്റൊരു സംഭവത്തിൽ കാലിക്കറ്റ് സര്‍വ്വകലാശാല സുവോളജി പഠനവിഭാഗത്തിലെ പ്രൊജക്റ്റ് ഫെലോ എ. ആതിരയെ തെരുവുനായ കടിച്ചു. സര്‍വ്വകലാശാല ക്യാമ്പസിലെ സുവോളജി പഠനവിഭാഗത്തിന് മുന്നില്‍ വച്ചാണ് നായ ആതിരയെ ആക്രമിച്ചത്. കാലിന് കടിയേറ്റ ആതിരയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഇതിനു മുമ്പും സര്‍വ്വകലാശാല ക്യാമ്പസില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ക്ക് തെരുവു നായകളുടെ കടിയേറ്റിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.