ഡ്രൈവര്‍ക്ക് കൊവിഡ്: മട്ടന്നൂരില്‍ എക്‌സൈസ് ഓഫീസ് അടച്ചു പൂട്ടി

 


ADVERTISEMENT

മട്ടന്നൂര്‍: (www.kvartha.com 16.06.2020) മട്ടന്നൂര്‍ നഗരസഭയോടു അടുത്തുള്ള തില്ലങ്കേരിയില്‍ കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്ക് കൊ വിഡ് സ്ഥിരീകരിച്ചതിന് പുറമേ മട്ടന്നൂരില്‍ എക്‌സൈസ് ഓഫിസ് ഡ്രൈവര്‍ക്കും കൊ വിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ ജീപ്പ് ഡ്രൈവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത് ഇയാള്‍ക്ക്. സമ്പര്‍ക്കത്തലുടെയാണ് രോഗബാധയേറ്റത്. റിമാന്‍ഡ് പ്രതിയെയും കൊണ്ട് ജില്ലാ ആശുപത്രിയിലും തോട്ടട ഐ ടി എയില്‍ തടവുകാര്‍ക്ക് ഒരുക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തിലും പോയിരുന്നു. ഇതോടെ മട്ടന്നൂര്‍ എക്‌സൈസ് ഓഫിസിലെ 16 ജീവനക്കാരോട് ക്വാറന്റിനില്‍ പോകാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ ആവശ്യപ്പെട്ടു. ഓഫിസ് അണുവിമുക്തമാക്കിയതിനു ശേഷം താല്‍ക്കാലികമായി അടച്ചു പൂട്ടി.

ഇതിനിടെ കണ്ണൂര്‍ ജില്ലയില്‍ പുതുതായി ഏഴു പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദേശത്തു നിന്നെത്തിയ അഞ്ചുപേര്‍ക്കും ഡല്‍ഹിയില്‍ നിന്നെത്തിയ ഒരാള്‍ക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒരാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗബാധ. ജൂണ്‍ മൂന്നിന് കരിപ്പൂര്‍ വിമാനത്താവളം വഴി ഷാര്‍ജയയില്‍ നിന്നുള്ള എസ്.ജി 9004 വിമാനത്തിലെത്തിയ ആന്തൂര്‍ സ്വദേശികളായ അഞ്ചു വയസുകാരന്‍, 10 വയസുകാരി, അതേ ദിവസം കണ്ണൂര്‍ വിമാനത്താവളം വഴി മസ്‌കറ്റില്‍ നിന്നുള്ള ഐ.എക്‌സ് 1714 വിമാനത്തിലെത്തിയ മാത്തില്‍ സ്വദേശി 33കാരന്‍, ജൂണ്‍ ഏഴിന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി ദോഹയില്‍ നിന്നുള്ള ക്യു.ആര്‍ 7487 വിമാനത്തിലെത്തിയ കടന്നപ്പള്ളി പാണപ്പുഴ സ്വദേശി 27കാരന്‍, അതേ വിമാനത്തിലെത്തിയ പയ്യന്നൂര്‍ സ്വദേശി 25കാരന്‍ എന്നിവരാണ് വിദേശത്ത് നിന്നും എത്തിയവര്‍. ജൂണ്‍ 14-ന് കണ്ണൂര്‍ വിമാനത്താവളം വഴി എ.ഐ 0425 വിമാനത്തിലാണ് പാപ്പിനിശ്ശേരി സ്വദേശി 81കാരന്‍ ഡല്‍ഹിയില്‍ നിന്നെത്തിയത്.
ഡ്രൈവര്‍ക്ക് കൊവിഡ്: മട്ടന്നൂരില്‍ എക്‌സൈസ് ഓഫീസ് അടച്ചു പൂട്ടി

പടിയൂര്‍ സ്വദേശി 28കാരനാണ് സമ്പര്‍ക്കം മൂലം രോഗം ബാധിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 316 ആയി. ഇവരില്‍ 199 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ധര്‍മടം സ്വദേശി ഒന്‍പത് വയസ്സുകാരന്‍ ഇന്ന് ഡിസ്ചാര്‍ജായി. ജില്ലയില്‍ നിലവില്‍ 14015 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 65 പേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 24 പേരും, അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 82 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 18 പേരും, വീടുകളില്‍ 13826 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ 10899 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 10560 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 9924 എണ്ണം നെഗറ്റീവാണ്. 339 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്. തുടര്‍ പരിശോധനയില്‍ പോസിറ്റീവ് ആയത് 337 എണ്ണമാണെന്നും കലക്ടര്‍ അറിയിച്ചു.

Keywords: Mattannur, Kerala, News, COVID-19, Trending, Excise, Driver, Covid positive for driver; Mattannur excise office closed
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk - Main
Web Desk - Main

154168 Articles

Tags

Share this story

wellfitindia