വാരാന്ത്യ ലോക്ഡൗൺ ഇനി ഞായാറഴ്ച മാത്രം, കടകൾക്ക് ആറ് ദിവസം തുറക്കാം; അറിയാം കൂടുതൽ ഇളവുകൾ
Aug 4, 2021, 13:33 IST
തിരുവനന്തപുരം: (www.kvartha.com 04.08.2021) കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇനി ഞായറാഴ്ച മാത്രമാകും വാരാന്ത്യ ലോക്ഡൗൺ. കടകൾക്ക് ആറ് ദിവസം തുറക്കാം. ഓണത്തിനും സ്വാതന്ത്ര്യദിനത്തിലും ഞായറാഴ്ച ലോക്ഡൗണുണ്ടാകില്ല. 1000 പേരിൽ എത്ര പേർക്ക് രോഗം നിർണയിക്കപ്പെടുന്നു എന്നതനുസരിച്ചായിരിക്കും ഇനി നിയന്ത്രങ്ങൾ നിശ്ചയിക്കുക. അതേസമയം കടകളുടെ പ്രവർത്തനസമയം 9 മണി വരെയും നീട്ടി.
രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ഇവിടെ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴു മണിമുതല്‍ ഒൻപത് മണിവരെ തുറക്കാം. കല്യാണം മരണാനന്തര ചടങ്ങളുകളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.
രോഗ വ്യാപനം കൂടിയ സ്ഥലങ്ങളിലൊഴികെ മറ്റിടങ്ങളില്‍ എല്ലാ കടകളും തുറക്കാന്‍ അനുമതിയുണ്ട്. ഇവിടെ തിങ്കള്‍ മുതല്‍ ശനിവരെ കടകള്‍ രാവിലെ ഏഴു മണിമുതല്‍ ഒൻപത് മണിവരെ തുറക്കാം. കല്യാണം മരണാനന്തര ചടങ്ങളുകളില്‍ പരമാവധി 20 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളൂ.
1000 പേരില്‍ 10 പേരില്‍ കൂടുതല്‍ ആള്‍ക്കാര്‍ക്ക് ഒരാഴ്ച രോഗബാധ ഉണ്ടായാല്‍ ആ പ്രദേശത്ത് ട്രിപിള്‍ ലോക്ഡൗണ്‍ ഏര്‍പെടുത്തും. ആള്‍ക്കൂട്ട നിരോധനം തുടരും. വിസ്തീര്‍ണമുള്ള വലിയ ആരാധനാലയങ്ങളില്‍ പരമാവധി 40 പേര്‍ക്ക് പ്രവേശിക്കാന്‍ അനുമതിയുണ്ട്. ഓണം കഴിഞ്ഞുവരുന്ന ഞായറാഴ്ച ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല. ചട്ടം 300 അടിസ്ഥാനമാക്കിയുള്ള പ്രത്യക പ്രസ്താവനയാണ് മന്ത്രി നടത്തിയത്.
കൂടാതെ മുഴുവന്‍ ജനങ്ങള്‍ക്കും കുറഞ്ഞ സമയത്തിനുള്ളില്‍ വാക്‌സിന്‍ നല്‍കുക എന്നതാണ് കേരളത്തിന്റെ ലക്ഷ്യമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാക്‌സിന്റെ ലഭ്യതയെ ആശ്രയിച്ചാണ് ഇതുള്ളത്. വാക്‌സിന്‍ ഉറപ്പുവരുത്തിക്കൊണ്ടു മാത്രമേ ഈ രോഗത്തെ പ്രതിരോധിക്കാനാവുവെന്ന് വ്യക്തമായിക്കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കഴിയാവുന്നത്ര ജനങ്ങള്‍ക്കിടയില്‍ വാക്‌സിനേഷന്‍ നടത്തുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍കാര്‍ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.
Keywords: News, Kerala, State, Lockdown, COVID-19, Corona, Vaccine, Health Minister, Chief Minister, Assembly, COVID: More concessions on state lockdowns.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.