ഇത് ഉത്തരേന്ത്യയല്ല; കേരളമാണ്; ഒരേ സമയം കത്തുന്ന 15 ചിതകള്‍; ഇനിയെങ്കിലും ജനം ബോധവാന്മാരാകുമോ? സാമൂഹ്യ മാധ്യമങ്ങളില്‍ വിഡിയോ വൈറല്‍
May 6, 2021, 18:11 IST
ADVERTISEMENT
ഷൊര്‍ണൂര്‍: (www.kvartha.com 06.05.2021) കോവിഡിന്റെ രണ്ടാം തരംഗം രാജ്യമെങ്ങും ശക്തി പ്രാപിക്കുമ്പോള്‍ അതീവ ഗുരുതരാവസ്ഥയിലൂടെയാണ് നമ്മുടെ സംസ്ഥാനവും കടന്നുപോകുന്നത്. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ കേരളം ഒമ്പതുദിവസം അടച്ചിടുന്ന തരത്തിലേക്ക് സര്‍കാര്‍ തീരുമാനം എടുത്തിട്ടും ജനം ഇപ്പോഴും പുറത്തിറങ്ങുന്ന സാഹചര്യമാണ് കാണുന്നത്.
ഇനിയും കാര്യത്തിന്റെ ഗൗരവം മനസിലാക്കാത്ത ഇത്തരക്കാരുടെ കണ്ണു തുറക്കാന്‍ സഹായിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്കരിക്കുന്ന കാഴ്ച ഉത്തരേന്ത്യയില്‍ മാത്രമല്ല നമ്മുടെ സംസ്ഥാനത്തും ഉണ്ടെന്ന് ഈ വിഡിയോയില്‍ വ്യക്തമാക്കുന്നു. ഷൊര്‍ണൂരിലെ പുണ്യതീരത്ത് ഒരേ സമയം കത്തുന്ന 15 ചിതകളുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. ഇത് ഉത്തരേന്ത്യ അല്ല നമ്മുടെ കേരളമാണെന്ന് വിഡിയോയ്ക്ക് കുറിപ്പും കൊടുത്തിട്ടുണ്ട്.
Keywords: Covid: Mass cremation at Palakkad Shornur, Palakkad, News, Dead Body, Social Media, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
