സംസ്ഥാനത്ത് സര്‍കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു; സര്‍കാര്‍ ജീവനക്കാരുടെ കോവിഡ് ചികിത്സ കാലയളവ് കാഷ്വല്‍ ലീവാക്കും

 


തിരുവനന്തപുരം: (www.kvartha.com 16.09.2021) സര്‍കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡം പരിഷ്‌കരിച്ച് ഉത്തരവിറങ്ങി. രോഗം ബാധിച്ചവര്‍ക്കും പ്രാഥമിക സമ്പര്‍ക്കമുള്ളവര്‍ക്കും പ്രത്യേക അവധി നല്‍കും. സര്‍കാര്‍ ജീവനക്കാര്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിഞ്ഞാല്‍ ആശുപത്രി രേഖകള്‍ അനുസരിച്ച് ചികിത്സാ കാലയളവില്‍ കാഷ്വല്‍ അവധി നല്‍കും. തദ്ദേശ വകുപ്പിന്റെയോ ആരോഗ്യ വകുപ്പിന്റെയോ സാക്ഷ്യപത്രം ഹാജരാക്കുകയും വേണം. കോവിഡ് ബാധിച്ച സര്‍കാര്‍ ജീവനക്കാര്‍ ഏഴ് ദിവസം കഴിഞ്ഞ് പരിശോധന നടത്തണം. ടെസ്റ്റില്‍ നെഗറ്റീവായാല്‍ ഉടന്‍ ജോലിയില്‍ പ്രവേശിക്കണം. എന്നാല്‍ അവധി ദുരുപയോഗം ചെയ്താല്‍ കര്‍ശന നടപടിയുണ്ടാകും.
     
സംസ്ഥാനത്ത് സര്‍കാര്‍ ജീവനക്കാര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പരിഷ്‌കരിച്ചു; സര്‍കാര്‍ ജീവനക്കാരുടെ കോവിഡ് ചികിത്സ കാലയളവ് കാഷ്വല്‍ ലീവാക്കും

നിലവില്‍ കോവിഡ് ബാധിച്ചാല്‍ പത്താം ദിവസമാണ് നെഗറ്റീവ് ആയി എന്ന് കണക്കാക്കുന്നത്. നെഗറ്റീവായോ എന്നറിയാന്‍ പരിശോധനയും ഒഴിവാക്കിയിരുന്നു. മാത്രവുമല്ല നെഗറ്റീവായശേഷം ഏഴ് ദിവസം കൂടി നിരീക്ഷണത്തില്‍ കഴിയണമെന്ന നിബന്ധനയും ഉണ്ട്. കോവിഡ് രോഗിയുമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ വരുന്ന ജീവനക്കാരന്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ കോവിഡ് രോഗ വിമുക്തനായ ആളാണെങ്കില്‍ ക്വാറന്റൈനില്‍ പോകേണ്ടതില്ല. അത്തരം ജീവനക്കാര്‍ കൃത്യമായ കോവിഡ് അനുബന്ധ നിര്‍ദേശങ്ങള്‍ പാലിച്ചും രോഗ ലക്ഷണങ്ങള്‍ക്ക് സ്വയം നിരീക്ഷണത്തില്‍ ഏര്‍പെട്ടും ഓഫീസില്‍ ഹാജരാകേണ്ടതും രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനടി വൈദ്യ സഹായം തേടേണ്ടതുമാണ് എന്നും പുതുക്കിയ ഉത്തരവില്‍ പറയുന്നു.

Keywords:  News, Kerala, COVID-19, Government, Workers, State, Test, Office, Covid guidelines for government employees in the state have been revised.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia